ഒരേ സിനിമ രണ്ട് ഭാഷകളില്‍ രണ്ട് രീതിയില്‍ അവസാനിക്കുന്നു.
മലയാളത്തിലെ പ്രശസ്തമായ “ചിത്രം” എന്ന ചിത്രവും, ആര്യനും ഒക്കെ തമിഴില്‍ ജീവന്‍ വച്ചപ്പോള്‍, രണ്ടിലും നായകന്‍ സത്യരാജ് ആയിരുന്നു. ഒരു പക്ഷെ ഏറ്റവും കൂടുതല്‍ മലയാളം റീമേക്കില്‍ നായകന്‍ ആയിട്ടുള്ളതും സത്യരാജ് ആണ്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ജയിലിലേക്ക് കൊണ്ടു പോകുന്നു, ഇനി തിരിച്ചു വരില്ല എന്ന് പ്രേക്ഷകരെ വ്യക്തമായി അറിയിക്കുന്നു. എന്നാല്‍ തമിഴില്‍ ആവട്ടെ (എങ്കിരുന്തോ വന്താല്‍) സത്യരാജിനെ രക്ഷപെടുത്താന്‍ സംവിധായകന്‍ ശ്രദ്ധിച്ചു.