{ Thank you Jay, for sending it across }
പരീക്കുട്ടിയുടെ ജീവിതത്തില്‍നിന്ന്.
– എന്‍ എസ് സജിത്.
തകഴിയുടെ ചലച്ചിത്രമാക്കപ്പെട്ട പ്രശസ്ത കൃതിയാണ് ചെമ്മീന്‍. അതിലെ ഒരു പ്രധാന നടനായിരുന്നു താങ്കള്‍. എങ്ങനെ ഓര്‍ക്കുന്നു അക്കാലം.
എന്റെ തുടക്കകാലമായിരുന്നു അത്. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നതും വളര്‍ത്തിയതും രാമു കാര്യാട്ട് ആണ്. അദ്ദേഹം ക്ഷണിച്ചപ്പോള്‍ സന്തോഷം തോന്നി. ചെറുപ്പക്കാരനായ ബാബു ആയിരുന്നു നിര്‍മാതാവ്. ബാബുവിന് ഞാന്‍ ആ റോള്‍ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അക്കാലത്തായിരുന്നു എന്റെ വിവാഹം. എനിക്കത് വിവാഹസമ്മാനം പോലെ തോന്നി- 1964ല്‍. രണ്ടു വര്‍ഷമേ ആയുള്ളൂ സിനിമയില്‍ വന്നിട്ട്. ഹൈസ്കൂളില്‍ പഠിക്കുമ്പോഴേ ചെമ്മീനും പരീക്കുട്ടിയും മനസ്സിലുണ്ടായിരുന്നു. അഭിനയത്തിലും വായനയിലും താല്‍പര്യമുള്ള എന്നെപ്പോലെ അനേകം പേര്‍ ഈ കഥാപാത്രത്തെ മോഹിച്ചിരുന്നു.
Continue reading From Deshabhimani.com | Madhu on his Early years, Thakazhi and Chemmeen.