മലയാള സിനിമാഗാനങ്ങളിലെ സീതാദേവി.

T D Kusalakumari in and as Seetha (1960)
T D Kusalakumari in and as Seetha (1960)

ഭാരതീയ സങ്കല്‍പ്പമനുസരിച്ച് പതിവ്രതകളില്‍ പ്രഥമഗണനീയ. ഭൂമിപുത്രിയായി പിറന്ന് , ജനകപുത്രിയായി വളര്‍ന്ന്, രാമപത്നിയായിത്തീര്‍ന്ന ലക്ഷ്മീദേവിയുടെ അംശാവതാരം. പത്നിയായ്ത്തീര്‍ന്ന ദിനം മുതല്‍ ദുഖവും കണ്ണുനീരും മാത്രമാണ് അവള്‍ക്ക് തോഴിമാര്‍. ചെറിയമ്മയുടെ പിടിവാശിയാണ് അവള്‍ ഭര്‍തൃ പദങ്ങള്‍ പിന്തുടര്‍ന്ന് കാനനവാസം ആരംഭിക്കുവാന്‍ കാരണം. പതിനാലു വര്ഷം കാട്ടില്‍ സമാധാനമായി കഴിയാം എന്ന് ആ നവവധു ആശിച്ചെങ്കില്‍  അത് തന്റെ പ്രിയതമന്‍ കൂടെ ഉണ്ടെന്നുള്ള ആത്മവിശ്വാസവും ആനന്ദവും തന്നെയായിരുന്നു. സംരക്ഷണത്തിനും ആജ്ഞകള്‍ അനുവര്‍ത്തിക്കാനും അനിയന്‍ ലക്ഷ്മണനും ഉണ്ട്.

Continue reading മലയാള സിനിമാഗാനങ്ങളിലെ സീതാദേവി.

ശ്രീകുമാരന്‍ തമ്പി | ദീപ്തസ്മരണകളുടെ കാവ്യ ശില്പി

Sreekumaran Thampiവയലാറിനും ഭാസ്കരന്‍ മാസ്റ്റര്‍ക്കും ശേഷം മലയാളസിനിമാ ഗാനരചനാ പൂമുഖത്ത് പുത്തന്‍ പൂക്കൂടയൊരുക്കി മധുവും മണവും പകര്‍ത്തി ആസ്വാദക ഭ്രമരങ്ങളെ ആവേശിതരാക്കുകയും ആകര്‍ഷിതരാക്കുകയും ചെയ്ത മലയാളത്തിന്റെ സ്വന്തം ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പി. എന്തുകൊണ്ട് വയലാറിനും ഭാസ്കരന്‍ മാസ്റ്റര്‍ക്കും ശേഷം, എന്നു ചോദിച്ചാല്‍ അതിനുത്തരം സര്‍ഗ്ഗവൈഭവത്തിലുള്ള എതെങ്കിലും ഏറ്റക്കുറച്ചില്‍ എന്നു തീര്‍ത്തുപറയാന്‍ പറ്റില്ല. ആദ്യത്തെ കാരണം കലാസപര്യ തുടങ്ങിയ കാലത്തിലുള്ള അന്തരം തന്നെ.

കുറച്ചുകൂടി ആഴത്തില്‍ ആലോചിച്ചാല്‍ ഈ പറഞ്ഞവര്‍ തമ്മില്‍ ഏതെങ്കിലും ഒരു താരതമ്യ പഠനം ആവശ്യമാണോ എന്നുതന്നെ തോന്നിയേക്കാം, കാരണം ഭാവനയുടെ വിഹാരമണ്ഡലങ്ങള്‍ മൂവര്‍ക്കും വളരെ വ്യത്യസ്തങ്ങളായിരുന്നു.

Continue reading ശ്രീകുമാരന്‍ തമ്പി | ദീപ്തസ്മരണകളുടെ കാവ്യ ശില്പി

ദൈവത്തിന്‍ പുത്രന്‍ മലയാള സിനിമ ഗാനങ്ങളില്‍.

The Nativity by Gustav Dore
The Nativity by Gustav Dore

ക്രിസ്തുമസ്സിനോടനുബന്ധിച്ച്‌ ( 2011) ജീവജ്യോതി മാസികയ്ക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

പുതിയ ജീവിതക്രമങ്ങളില്‍ പുത്തന്‍ മാധ്യമങ്ങള്‍ നല്‍കിയ സാധ്യതകളില്‍ മലയാള സിനിമാ രംഗവും അതിലെ ഗാനശാഖയും എങ്ങനെയാണ് ഭക്തിഗാനങ്ങള്‍ക്ക് ഒരു സമുന്നത സ്ഥാനം നല്‍കിയത്? കാലാകാലങ്ങളായി അനുഷ്ഠാനങ്ങളുടെ കാര്‍ക്കശ്യത്തിലും, ആചാരങ്ങളുടെ കടുത്ത നിയന്ത്രണത്തിലും ചൊല്ലപ്പെട്ടു പോന്നിരുന്ന നാമജപങ്ങള്‍ എവിടം മുതലാണ് ജനകീയകല എന്നു പില്‍ക്കാലത്തു വിശേഷിപ്പിക്കപ്പെട്ട സിനിമയില്‍ ഇടം കണ്ടെത്തിയത്?

Continue reading ദൈവത്തിന്‍ പുത്രന്‍ മലയാള സിനിമ ഗാനങ്ങളില്‍.