ഇതാ ഇവിടെ വരെയും ക്ളോണ്‍ ചെയ്ത താറാവ് കൂട്ടങ്ങളും

Madhu in Itha Ivide vare

 [ SPOILERS AHEAD ! ]

വിശ്വനാഥൻ ആ നാട്ടിൽ വന്നത് പടം വരച്ചു കളിയ്ക്കാൻ ആയിരുന്നില്ല . അലസമായ നടത്തയും തീഷ്ണമായ കണ്ണുകളും ഉള്ള വിശ്വനാഥന്റെ ഉള്ളിൽ പക്ഷെ ഒരു അഗ്നിപർവതം  ഉണ്ടായിരുന്നു . ആ നാട്ടിലെ താറാവ് കച്ചവടക്കാരൻ പൈലിയും ആയി ചങ്ങാത്തം കൂടിയതും അതിനു തന്നെ .

Continue reading ഇതാ ഇവിടെ വരെയും ക്ളോണ്‍ ചെയ്ത താറാവ് കൂട്ടങ്ങളും

താറാവും മായാജാലവും, അഥവാ മറ്റൊരാൾ ആയിരുന്നെങ്കിൽ.

Ammavanu Pattiya Amali movie - title cardനെഗറ്റീവ് പബ്ലിസിറ്റി നല്ലവണ്ണം ഉപയോഗിച്ച ഒരാൾ മലയാളത്തിൽ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്. അഞ്ചു ലക്ഷം രൂപയ്ക്കു ഒരു ചിത്രം ഇറക്കി എന്ന് വാ തോരാതെ പറയുമ്പോഴും ചിത്രയും എം.ജി.ശ്രീകുമാറും പാടിയ ഒരു ചിത്രം അഞ്ചു ലക്ഷം രൂപയ്ക്കു തീരുമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു. ആദ്യ ചിത്രത്തിലെ “രാത്രി,ശുഭരാത്രി” എന്ന ഗാനം ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം തന്നെ നെറ്റിൽ എത്തിയിരുന്നു.

Continue reading താറാവും മായാജാലവും, അഥവാ മറ്റൊരാൾ ആയിരുന്നെങ്കിൽ.

കനക സിംഹാസനത്തിൽ കയറിയ ഗാനം.

Prem Nazir and Jayabharathy in Ara kallan, Mukkaal Kallanഅഴിമതിക്കാരനും കണ്ണിൽ ചോര ഇല്ലാത്തവനും സ്ത്രീ ലമ്പടനും ആയ ഉഗ്രവർമനെ ( ഉമ്മർ) കളിയാക്കാൻ കിട്ടിയ അവസരം അര കള്ളനായ നാഗനും (പ്രേംനസീർ ) മുക്കാൽ കള്ളൻ ആയ അരുവിക്കര തമ്പിയും (അടൂർ ഭാസി ) നന്നായി ഉപയോഗിക്കുന്ന ഒരു ഗാനമുണ്ട് – ചിത്രം ഏതാണ് എന്ന് ഇപ്പോൾ ചോദിക്കരുത്. പറയില്ല. കാരണം ഇനി പറയേണ്ട ആവശ്യമില്ല.

Continue reading കനക സിംഹാസനത്തിൽ കയറിയ ഗാനം.

വയലാറും, വെള്ളപൂശിയ ശവക്കല്ലറകളിലെ വെളിച്ചപ്പാടുകളും

Vayalar Ramavarma - Poetവിഗ്രഹാരാധനയില്‍  വിശ്വാസമില്ലാത്ത ഒരു സത്യവിശ്വാസി . “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് പറഞ്ഞ തത്വങ്ങളെ മുറുകെ പിടിച്ചിരുന്ന ഒരു അസ്സല്‍ ഇടതു പക്ഷ ചിന്തകന്‍. സ്വാഭാവികമായും ഇങ്ങനെ ഒരാളില്‍ നിന്ന് ഒരു ഭക്തി ഗാനം പ്രതീക്ഷിക്കാമോ ?

ദൈവം ഇല്ല എന്ന് ഉറക്കെ പറയുമ്പോഴും ദൈവം ഉണ്ട് എന്നതിന്റെ തെളിവായിരുന്നു ആ പ്രതിഭ !  മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും നല്ല അയ്യപ്പ ഭക്തി ഗാനങ്ങള്‍ തിരഞ്ഞെടുത്താല്‍ “ശബരിമലയില്‍ തങ്കസൂര്യോദയം” എന്നും ആദ്യത്തെ ഒന്നിലോ രണ്ടിലോ വരും. എന്നു കരുതി അത് കൊണ്ട് വയലാര്‍ രാമവര്‍മ എന്ന മനുഷ്യന്‍ ദൈവ വിശ്വാസി ആണെന്ന് കരുതണ്ട . കാരണം അതേ ചിത്രത്തില്‍ തന്നെ “ഒരു കുപ്പി കള്ളടിച്ചാല്‍ ഈശ്വരന്‍ പിണങ്ങുമെങ്കില്‍ ചുമ്മാ പിണങ്ങി ക്കൊട്ടെ”  എന്നും പറയുന്നുണ്ട്.

Continue reading വയലാറും, വെള്ളപൂശിയ ശവക്കല്ലറകളിലെ വെളിച്ചപ്പാടുകളും

23 December 2002 | രതീഷിനെ ഓര്‍ക്കുമ്പോള്‍.

Ratheesh  in Commissioner (1994)
Ratheesh in Commissioner (1994)

1980-ഇല്‍ ജയന്‍  വിട പറഞ്ഞപ്പോള്‍ ഇനി സിനിമ കാണണോ എന്ന് ആലോചിച്ച ഭൂരിപക്ഷം മലയാളികള്‍ ഒരാളാണ് ഈയുള്ളവന്‍ . അടുത്ത  വര്‍ഷം  ഐ വി ശശി ഒരു വന്‍ ബജറ്റ് ചിത്രം ഇറക്കി – തുഷാരം. കണ്ടവര്‍  കശ്മീരിലെ ഭംഗികളെ പറ്റി പറഞ്ഞ  കൂട്ടത്തില്‍ നായകനെ പറ്റിയും പറഞ്ഞു – ഒരു രതീഷ്‌ . പൂച്ചക്കണ്ണന്‍ . അച്ഛനോട് ഒരു പാട്   കെഞ്ചെണ്ടി വന്നില്ല  കൊണ്ട് പോകാന്‍.

Continue reading 23 December 2002 | രതീഷിനെ ഓര്‍ക്കുമ്പോള്‍.

ജയിക്കാനായി ജനിച്ചവന്‍

Jayan in Sarapancharam (1979)

ഒരു കാലഘട്ടത്തെ ജനങ്ങളെ ആവോളം കോരിത്തരിപ്പിച്ച , വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതു തലമുറയുടെ മനസ്സില്‍ നിറ ദീപമായി തെളിഞ്ഞു നില്‍ക്കുന്ന എന്റെ ജയേട്ടന് , അല്ല നമ്മുടെ ജയേട്ടന് ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 73 വയസ്സ് !

Continue reading ജയിക്കാനായി ജനിച്ചവന്‍

അണ്ണാ, അതുതാനല്ലയോ ഇത് എന്ന് ഒരേ ആശങ്ക.

A Terrible case of de ja vuമുന്‍പ് പല ക്ലൈമാക്സ്‌ ഉള്ള ചിത്രങ്ങളെ പറ്റി പറഞ്ഞിരുന്നു . എന്നാല്‍ ഇന്ന് ഒരേ കഥ തന്നെ പല രൂപത്തില്‍ വന്നത് നോക്കാം. ഏറ്റവും കൂടുതല്‍ തവണ വന്ന കഥ പാവപ്പെട്ടവന്റെയും പണക്കാരിയുടെയും പ്രണയം ആണ് – രമണന്‍ മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ വര്‍ഷത്തില്‍ ഒരെണ്ണം എങ്കിലും കാണും ഈ കൂട്ടത്തില്‍..

Continue reading അണ്ണാ, അതുതാനല്ലയോ ഇത് എന്ന് ഒരേ ആശങ്ക.

മലയാളിയുടെ പ്രിയപ്പെട്ട യക്ഷിക്ക് പിറന്നാള്‍ ആശംസകള്‍

Vijayanirmala in Bhargavinilayam

വിജയ നിര്‍മല. മലയാളിയെ ആദ്യമായി പേടിപ്പിച്ച  യക്ഷി എന്നൊക്കെ  പറയാം ഇവരെ പറ്റി. പക്ഷെ ഇതില്‍ കൂടുതല്‍ ഒരു സംഭവം ആണ് വിജയ നിര്‍മല. ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത നടി എന്ന ചരിത്രം രചിച്ചത് ഇവരാണ്. പല ഭാഷകളില്‍  ആയി 47 ചിത്രങ്ങള്‍ ആണ് ഇവര്‍ സംവിധാനം ചെയ്തത്. 1957 -ല്‍ ബാലതാരമായി അഭിനയം തുടങ്ങിയ വിജയ നിര്‍മലക്ക് പക്ഷെ അഭിനയിക്കാന്‍ പറ്റിയ വേഷങ്ങള്‍ ഒന്നും വളര്‍ന്നപ്പോള്‍ കിട്ടിയില്ല.   മസാല വേഷങ്ങളില്‍ അഭിനയിച്ചു മടുത്ത അവസരത്തില്‍ ആണ് മലയാളത്തില്‍ നിന്നു ഒരു അവസരം കിട്ടുന്നത് .

Continue reading മലയാളിയുടെ പ്രിയപ്പെട്ട യക്ഷിക്ക് പിറന്നാള്‍ ആശംസകള്‍

നവോദയ അപ്പച്ചന്റെ ഒരു പഴയ ക്രിസ്മസ് വെല്ലുവിളി.

Manjil VirinjalPookkall Poster
Pix Credit : MSI

1980 ഡിസംബര്‍ 25.

ജയന്റെ മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. ആ ഷോക്കില്‍ നിന്നും ആരാധകര്‍ കരകയറിയില്ല. അവര്‍ ജയന്റെ അല്ലാതെ ഒരു സിനിമയും കാണില്ല എന്ന വാശിയില്‍ ആണ്. ജയന്‍ അഭിനയിച്ച ചിത്രങ്ങള്‍ തകര്‍ത്തു വാരുന്നു. അതിനിടയില്‍ ഒരു ചിത്രം തീയറ്ററുകളില്‍ എത്തി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ !

Continue reading നവോദയ അപ്പച്ചന്റെ ഒരു പഴയ ക്രിസ്മസ് വെല്ലുവിളി.

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ..

Chitram

ഒരേ സിനിമ രണ്ട് ഭാഷകളില്‍ രണ്ട് രീതിയില്‍ അവസാനിക്കുന്നു.

മലയാളത്തിലെ പ്രശസ്തമായ “ചിത്രം” എന്ന ചിത്രവും, ആര്യനും ഒക്കെ തമിഴില്‍ ജീവന്‍ വച്ചപ്പോള്‍, രണ്ടിലും നായകന്‍ സത്യരാജ് ആയിരുന്നു. ഒരു പക്ഷെ ഏറ്റവും കൂടുതല്‍ മലയാളം റീമേക്കില്‍ നായകന്‍ ആയിട്ടുള്ളതും സത്യരാജ് ആണ്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ജയിലിലേക്ക് കൊണ്ടു പോകുന്നു, ഇനി തിരിച്ചു വരില്ല എന്ന് പ്രേക്ഷകരെ വ്യക്തമായി അറിയിക്കുന്നു. എന്നാല്‍ തമിഴില്‍ ആവട്ടെ (എങ്കിരുന്തോ വന്താല്‍) സത്യരാജിനെ രക്ഷപെടുത്താന്‍ സംവിധായകന്‍ ശ്രദ്ധിച്ചു.

Continue reading ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ..

SN സ്വാമിയും പോലീസും

SN Swamyമലയാള സിനിമയില്‍ പോലീസിന് മാന്യമായ ഒരു മുഖം കൊടുത്തത് റണ്‍ജി പണിക്കര്‍ ആണെങ്കില്‍ എസ് എന്‍ സ്വാമിക്ക് എന്ത് കൊണ്ടോ പോലീസിനോട് ഒരു അവഗണന ഉണ്ട്.
കൂടും തേടി, ഒരു നോക്കു കാണാന്‍, സ്നേഹമുള്ള സിംഹം (കഥ – അജയഘോഷ്) തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരനാടകം രചിച്ച സ്വാമിയുടെ ജീവിതം മാറി മറിയുന്നത് 1987- ല്‍ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തോടെ ആണ്. തൊട്ടടുത്ത വര്‍ഷം സി ബി ഐ യില്‍ നിന്നും വിരമിച്ച രാധ വിനോദ് എന്ന ആളിന്റെ പ്രേരണയില്‍ എഴുതിയ സി ബി ഐ ഡയറി കുറിപ്പ് , കേരളത്തില്‍ മാത്രം അല്ല , തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ ദിവസം ഓടിയ മൊഴിമാറ്റചിത്രം ആയി !

Continue reading SN സ്വാമിയും പോലീസും