Chitramela 2014 | The Preliminary Malayalam Film Quiz Round

" ധൈര്യമുള്ള ഒരുത്തനുമില്ലേഡേയ് ? " - വെട്ടിച്ചിറ ഡയിമണ്‍
” ധൈര്യമുള്ള ഒരുത്തനുമില്ലേഡേയ് ? ” – വെട്ടിച്ചിറ ഡയിമണ്‍

The Chitramela Film Quiz, an annual ‘institution’ of sorts as far as cultural events elated to Malayalam Cinema goes, had held its 8th edition at the GV HSS Nadakkavu, Kozhikode on Sunday, 8th June, 2014 at 4 pm – with www.m3db.com as their official database and knowledge partner for the event.

Here is the complete set of questions from the Prelims that the Quiz Team has graciously shared with the blog. The Finals Questionnaire for the 8th Edition, and the complete set of the 9th edition will follow soon.

Hosted by: Nirmal Joy, Prasanth Vijay
Questions prepared by: Nirmal Joy, Prasanth Vijay, Alby John
Additional questions: Rajesh Mohanan, Kiranz, Gaia

As with all other Malayalam Film Quizzes posted here, the ground rules remain the same :

1. Keep the patron saint of search, Google OUT of this effort.

2. Complete answer sets would be those for who atleast post their attempts at answering either of these in the Comments section. That is being fair, don’t you think so ?

1.

1970 – കളില്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നെങ്കിലും 1979 – ആയപോഴേക്കും അത് കീഴ്പോട്ടായി. 1980- കളില്‍ വ്യാപകമായ രാഷ്ട്രീയ സമരങ്ങള്‍ നടന്നു. 1989 – ഇല്‍ ഭാഗികമായി തിരഞ്ഞെടുപ്പ് നടന്നു. 1990 – ഇല്‍ ‘X’ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് ആയി. സ്വതന്ത്രമായ ആദ്യ തിരഞ്ഞെടുപ്പ് 1991 ഒക്ടോബറില്‍ നടന്നു.

മലയാള സിനിമയിലെ ഒരു കഥാപാത്രത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തിയ ഒരു ചോദ്യത്തിനുള്ള hypothetical factual ഉത്തരമാണിത്. എന്നാല്‍ ആ ചോദ്യത്തിന് പ്രസ്തുത സിനിമയിലെ കഥാപാത്രം നല്‍കിയ ഉത്തരം എന്തായിരുന്നു ?

////////////

2. ചരിത്രത്തില്‍ ആദ്യമായി മികച്ച തിരക്കഥക്കുള്ള ദേശിയ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ അത് ലഭിച്ചത് ഒരു മലയാളിക്കായിരുന്നു. 1967 – ഇല്‍ അഗ്നിപുത്രി എന്ന സിനിമയ്ക്കായിരുന്നു പുരസ്കാരം.

ആരാണ് പുരസ്കാരം നേടിയത് ?

////////////

3. ഈ ജീവിതം ജീവിച്ചുതീർക്കുന്നത്, ഹീബ്രുവിൽ ഒരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടൽ ഒരു നദിയുടെ കഥയാണ്‌, ഫേസ്ബുക്ക്

– ആരുടെ കൃതികൾ ?

////////////

4. 1985 – ഒരേ സ്വരം ഒരേ നിറം, നിറക്കൂട്ട്‌, നോക്കെത്താ ദൂരത്തു കണ്ണും നട്ട്, 1986 – നഖക്ഷതങ്ങള്‍ എന്ന് തുടങ്ങി, 1995 – ദേവരാഗം എന്ന സിനിമയോടെ അവസാനിച്ച മലയാള സിനിമയിലെ അതിശയകരമായ റെക്കോര്‍ഡ്‌ എന്താണ്?

////////////

5._____________’s system is a progression of techniques used to train actors and actresses to draw believable emotions to their performances. The method that was originally created and used by ____________ from 1911 to 1916 was based on the concept of emotional memory for which an actor focuses internally to portray a character’s emotions onstage. Later, between 1934 and 1938, this technique evolved to a method of physical actions in which emotions are produced through the use of actions.

– മലയാള സിനിമയില്‍ ഈ വ്യക്തി എങ്ങനെ/ എവിടെ കടന്നുവരുന്നു?

////////////

6. ചില മലയാളി ബന്ധങ്ങൾ അവകാശപ്പെടാവുന്ന ഈ ചിത്രം ഏത്?

Picture1

////////////

7. 1943 -1945 കാലഘട്ടത്തില്‍ ബ്രിട്ടീഷ്‌ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ഒരു സംഗതിയാണ് ചിത്രത്തില്‍ . ഇതിനെ വിശേഷിപ്പിക്കാന്‍ മലയാളത്തില്‍ colloquial ആയി ഒരു വാക്കുപയോഗിച്ചിരുന്നു.

Picture2

മലയാളത്തിലെ ഒരു നായകന്‍റെ വിശേഷണമായി ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്താണ് ചിത്രത്തില്‍ കാണുന്ന വസ്തുവിന്റെ പേര്?

////////////

8. 1975 ജൂണ്‍ മാസം 25-ന്‍ ബാംഗ്ലൂരില്‍ ഈ സിനിമ ചിത്രീകരണം ആരംഭിച്ച ദിവസമാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ചിത്രവുമായി മുന്നോട്ട് പോകാന്‍ മടിച്ച സംവിധായകന് ഊര്‍ജ്ജം പകര്‍ന്നത് നിര്‍മാതാവിന്റെ ചങ്കൂറ്റം ആയിരുന്നു. സിനിമ ഏത്?

////////////

9.കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ ചരിത്രത്തിൽ 1983 – നെയും 1990 – നെയും കൂട്ടിയിണക്കുന്ന ഒരു പ്രത്യേകത ഉണ്ടായിരുന്നു. പിന്നീട് ഇതിനു സമാനമായ ഒരു സംഭവം ഉണ്ടാവുന്നത് ഇക്കഴിഞ്ഞ വർഷമാണ്‌.

എന്താണ്/ ആരാണ്  2013 – ലെ ഒരു അവാർഡിനെയും 2004 – ലെ മറ്റൊരു അവാർഡിനെയും ബന്ധിപ്പിക്കുന്നത്?

////////////

10.പ്രശസ്തമായ ഒരു കവിതയുടെ പരിഭാഷയുടെ ഒരു ഭാഗമാണ് ഇത്.

Picture3

കവി ആരാണ്?

////////////

11.2014 ജനുവരിയിൽ തിയറ്റർകളിൽ എത്തിയ ഒരു ചിത്രത്തിന്റെ പേര് ഒരു ബഷീർ കൃതിയുടേതായിരുന്നു. ബഷീറിനും ബാബുരാജിനും സമർപ്പിക്കപ്പെട്ട ഈ ചിത്രം പക്ഷേ ആ കൃതിയുടെ പുനരാഖ്യാനം അല്ലായിരുന്നുതാനും.

ഏതാണീ കൃതി / ചിത്രം?

////////////

12. a. ദാസീ_________ b. അഞ്ചാം പുരയിളക്കല്‍ c. ചോദ്യം ചെയ്യല്‍ d. സ്വരൂപം ചൊല്ലല്‍ e. ദേഹചേദം f. ശുദ്ധഭോജനം.

കേരളത്തില്‍ 1905-ല്‍ വളരെ പ്രശസ്തമായ രീതിയില്‍ നടന്ന ഒരു ആചാരക്രിയയുടെ ഘട്ടങ്ങളാണിവ. ഈ ആചാരത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ഒരു സിനിമ മികച്ച സിനിമയുടെതടക്കം നിരവധി ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി.

സിനിമയേത്? ആചാരത്തിന്റെ പേരെന്ത്?

////////////

13. ശ്രീലങ്കയിലെ പഠനകാലത്ത് സ്കൂളിൽ നിന്ന് പോയ ഒരു ട്രിപ്പിൽ “The Bridge on the River Kwai” യുടെ ചിത്രീകരണം നടക്കുന്നത് കാണാനിടയായത്‌ ഈ ബാലന്റെ ജീവിതം മാറ്റിമറിച്ചു. ഡേവിഡ് ലീൻ എന്ന സംവിധായകന്റെ വ്യക്തിപ്രഭാവമാണ് സിനിമയിലേക്ക് അവനെ വലിച്ചടുപ്പിച്ചത്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1969-ൽ സ്വർണ്ണമെഡൽ വാങ്ങി പാസ്സായ ഈ വ്യക്തി ആര്?

////////////

14.ഏതു നടനെ കുറിച്ചായിരുന്നു ബ്രിട്ടനിലെ പ്രശസ്തമായ ഗാര്‍ഡിയന്‍ ദിനപ്പത്രം “The face of unemployment” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ലേഖനമെഴുതിയത്?

////////////

15. ആരുടെതാണ് ഈ ബാനർ?

Picture4

////////////

16. പ്രശസ്തമായ ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ലെസ്ബിയന്‍ ആന്‍ഡ്‌ ഗേ ഫിലിം retrospective – ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമ ഒരു മലയാള ചിത്രം ആയിരുന്നു. ഏതു ചിത്രം ?

////////////

17. ബ്രജേഷ് മല്ലയ്യയെയും കുടുംബത്തെയും കൊലപ്പെടുത്തിയതിനു ആരാണ് ശിക്ഷിക്കപ്പെട്ടത് ?

////////////

18. ഉൻ സമയൽ അറയിൽ (തമിഴ്),
ഉലവച്ചാറ് ബിരിയാണി (തെലുങ്ക്),
ഒഗ്ഗറനേ (കന്നഡ),
__________ (മലയാളം) ?

////////////

19. ഐ പി സി 323, 324, 379 വകുപ്പുകള്‍ക്കും ആംസ് ആക്റ്റ് 25(1)B വകുപ്പിനും മലയാള സിനിമയുമായുള്ള ബന്ധമെന്ത്?

Have a great Sunday!

////////////

3 thoughts on “Chitramela 2014 | The Preliminary Malayalam Film Quiz Round

  1. 5. Stansilavaski, referred to in ‘Udayanaanu Thaaram’
    6. Tamil film ‘Ramanujam’
    7. Ottakaalanna (‘Spadikam’)
    9. Maybe about someone getting the National Award but not State Award.
    10. Jagathy in ‘Boeing Boeing’ (Osha/Olasha some such name)
    12. Parinayam based on Smartha Vichaaram
    14. Bharath Gopy
    17. Niranjan (‘Summer of Bethleham’)
    18. Salt N’Pepper

  2. Here’s my attempt; do share the answer set please!
    (Put the answers here to avoid spoilers)


    1. "പോളണ്ടിനെ കുറിച്ചൊരക്ഷരം മിണ്ടരുത്!"
    2. എസ് എല്‍ പുരം (?)
    3.
    4. സംഗീതസംബന്ധിയായ നാഷണല്‍ അവാര്‍ഡ്
    5. സ്റ്റാനിസ്ലാവ്സ്കി ("ഉദയനാണ്‌ താര"ത്തിലെ വിസ്കി)
    6. ബൈരി (?)
    7. ഓട്ടക്കാലണ
    8.
    9.
    10. "ബോയിങ് ബോയിങ്" ലെ ജഗതി
    11. ഭൂമിയുടെ അവകാശികള്‍
    12. അഗ്നിസാക്ഷി
    13. രാമു കാര്യാട്ട്
    14. വേണു നാഗവള്ളി
    15. ആഷിക് അബു (?)
    16. സഞ്ചാരം
    17. നിരഞ്ജന്‍
    18. സാള്‍ട്ട് ആന്റ് പെപ്പെറ്
    19. മലയാള സിനിമയില്‍ മാത്രം കാണപ്പെടുന്ന വകുപ്പുകള്‍ (?)

    view raw

    gistfile1.txt

    hosted with ❤ by GitHub

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.