താറാവും മായാജാലവും, അഥവാ മറ്റൊരാൾ ആയിരുന്നെങ്കിൽ.

Ammavanu Pattiya Amali movie - title cardനെഗറ്റീവ് പബ്ലിസിറ്റി നല്ലവണ്ണം ഉപയോഗിച്ച ഒരാൾ മലയാളത്തിൽ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്. അഞ്ചു ലക്ഷം രൂപയ്ക്കു ഒരു ചിത്രം ഇറക്കി എന്ന് വാ തോരാതെ പറയുമ്പോഴും ചിത്രയും എം.ജി.ശ്രീകുമാറും പാടിയ ഒരു ചിത്രം അഞ്ചു ലക്ഷം രൂപയ്ക്കു തീരുമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു. ആദ്യ ചിത്രത്തിലെ “രാത്രി,ശുഭരാത്രി” എന്ന ഗാനം ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം തന്നെ നെറ്റിൽ എത്തിയിരുന്നു. ചിത്രയും എം.ജി.എസും പാടിയ ഗാനങ്ങളെക്കാൾ കൂടുതൽ ആളുകൾ “കണ്ടതും” ഈ ഗാനം തന്നെ. എന്തു കൊണ്ടാണ്‌ “കണ്ടത്”എന്നു പറയുന്നത് ? പറയാം. സന്തോഷ്‌ പണ്ടിറ്റിന്റെ കോമാളി കളി (ക്ഷമിക്കുക, ഇതിലും മ്ലേച്ഛമാണു പലയിടത്തും ഉള്ള കമന്റ്സ്) കാണാൻ വേണ്ടി മാത്രം ആയിരുന്നു. പലരും പാട്ടിനേക്കാൾ കൂടുതൽ ശ്രദ്ധിച്ചത് അദ്ദേഹത്തെ ആയിരുന്നു. ഒരു തവണ മോണിറ്റർ ഓഫു ചെയ്തിട്ട് പാട്ട് മാത്രം കേട്ട് നോക്കൂ.. അത്ര തറയല്ലാന്നു തോന്നുന്നില്ലേ? പിന്നെ പ്രശ്നം ആ ശബ്ദം ആണ്. ഈ ഗാനം സന്തോഷ്‌ പണ്ഡിറ്റ്‌ അല്ലാതെ വേറെ ഒരാൾ, പണി അറിയാവുന്ന ഒരാൾ പാടിയിരുന്നെങ്കിൽ, എന്ന് തോന്നുന്നില്ലേ?

1981-ഇൽ ജെസ്സിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഒരു ചിത്രം ആയിരുന്നു താറാവ്. നാല് ഗാനങ്ങൾ ഓ എൻ വി എഴുതി യേശുദാസ് സംഗീതം നല്കി . അതിൽ മൂന്നും യേശുദാസ് തന്നെ പാടി . ഇതിലെ ഒരു ഗാനം സിനിമയിൽ അവതരിപ്പിക്കുന്നത് മാള അരവിന്ദൻ ആണ്. സാധാരണ നായകന്മാര്ക്ക് വേണ്ടി യേശുദാസും സൈഡ് റോൾസ് ആണേൽ ആന്റോ, ബ്രഹ്മാനന്ദൻ തുടങ്ങിയവരും ആകും പലപ്പോഴും പാടുക. എന്നാൽ ഇവിടെ മാള അരവിന്ദനു വേണ്ടി യേശുദാസ് തന്നെ പാടി . അത് കഥാപാത്രം ആവശ്യപ്പെടുന്ന “കൊഞ്ഞ”യോട് കൂടി. ആ ചിത്രത്തിലെ മറ്റു ഗാനങ്ങളെക്കാൾ ശ്രോതാക്കൾ അന്ന് ആവശ്യപെട്ടിരുന്നത് “തക്കിടി മുണ്ടൻ താറാവിനെ” ആയിരുന്നു. യേശുദാസിന്റെ മയക്കുന്ന ആ ശബ്ദം ഇഷ്ടപെട്ട മലയാളികൾക്ക് നേരെ മുഖം തിരിച്ചു അന്നൊരു ദിവസം യേശുദാസ് !

വിസ എന്നൊരു ചിത്രം മാത്രമാണ് ബാലു കിരിയത്തിനു തന്റെ സംവിധാന ഗ്രാഫിൽ കാണിക്കാൻ ഉള്ളത് . അദ്ദേഹം മുകേഷിനെ വച്ച് സംവിധാനം ചെയ്ത പടമാണ് മായാജാലം.1998-ഇൽ തീയറ്ററുകളിൽ എത്തിയ ഈ ചിത്രത്തിൽ മുകേഷ് അഭിനയിച്ചു പാടുന്ന ഒരു ഗാനം ഉണ്ട് . ‘കല്യാണ കച്ചേരി പക്കല പാടാമെടി’. ഇതിന്റെ വരികൾ എഴുതിയത് ബിച്ചു തിരുമലയും സംഗീതം എസ് പി വെങ്കിടേഷ് വകയും. ഇതിന്റെ വരികൾ എന്താണ് എന്ന് എഴുതിയ ബിച്ചു തിരുമലക്കു പോലും പിടി ഉണ്ടാവില്ല. എങ്കിലും യേശുദാസ് പാടി. ഒരു പക്ഷെ ശ്രീ ബിച്ചുവിനോട് ഉള്ള പരിചയം കൊണ്ടാവാം . ബിച്ചു തിരുമല നല്ല ഒരു ഗാന രചയിതാവ് ആണ്, തർക്കമില്ല. പക്ഷെ ചിലപ്പോൾ പേരിനു എന്തെങ്കിലും എഴുതി ഉപേക്ഷിക്കും.

ഇനി പറയുന്ന രണ്ടു ഗാനങ്ങളോട് പലരും യോജിക്കില്ല എന്നതുകൊണ്ട്‌ തന്നെ എന്റെ മാത്രം അഭിപ്രായം ആണ് എന്ന പല്ലവി ഞാൻ വീണ്ടും പാടുന്നു. ക്രോണിക് ബാച്ചിലർ എന്നാ ചിത്രത്തിലെ ‘സ്വയംവര ചന്ദ്രികേ’, ബാബാ കല്യാണിയിലെ ‘കൈ നിറയെ വെണ്ണ തരാം’ – ഈ ഗാനങ്ങൾ പി.ജയചന്ദ്രനും വേണുഗോപാലും നല്ല അസ്സലായി പാടി. പക്ഷെ ക്രോണിക് ബാച്ചിലറിൽ മുകേഷ് ആയിരുന്നു രംഗത്ത് . പക്ഷെ പി.ജയചന്ദ്രന്റെ ശബ്ദം മുകേഷിന് ഒട്ടും ചേരുന്നില്ല എന്നത് തന്നെ. അത് പോലെ തന്നെ ആയിരുന്നു മോഹൻലാലിൻറെ ബാബാ കല്യാണി. മഹാസമുദ്രത്തിലെ ‘കണ്ടോ, കണ്ടോ,കടല് കണ്ടോ’ എന്ന ഗാനം പക്ഷെ ഇത്ര ചേർച്ചക്കുറവു തോന്നിയില്ല.

ഇനി പാട്ട് വിട്ടു അഭിനയം എടുത്താലോ ? നിങ്ങളിൽ പലരും ഓർമ്മിക്കുന്നോ എന്നറിയില്ല.”അമ്മാവനു പറ്റിയ അമളി” എന്നൊരു ചിത്രം. അതിലെ ഏറ്റവും വലിയ അബദ്ധം ആയി തോന്നിയത് നായകൻ ലാലു അലെക്സും വില്ലൻ വേഷത്തിൽ മുകേഷും എന്നതായിരുന്നു. തിരിച്ചായിരുന്നെങ്കിൽ ഒരു പക്ഷെ പടം പത്തു ദിവസം കൂടി ഓടിയേനെ !

റാഫി-മെക്കാർട്ടിൻ പൊതുവെ തമാശയുടെ ആളുകളാണ്. ആദ്യ ചിത്രമായ “പുതുക്കോട്ട..” മുതൽ നമ്മളെ നന്നായി ചിരിപ്പിക്കുന്ന ഇവർക്ക് കുഞ്ചാക്കോ ബോബനും ആയി എന്താണ് കാര്യം? ഒരു ഒന്നൊന്നര ചോദ്യമാണ്. ഇതാണ് “സത്യം,ശിവം,സുന്ദരം” എന്ന ചിത്രത്തിൽ പറ്റിയതും. പക്ഷെ കോമഡി അല്ല കുഞ്ചാക്കോ ബോബനെ ചതിച്ചത് . അതിലെ കഥാപാത്രം വളരെ ഗൌരവം ഉള്ളതാണ്. ശക്തി ഉള്ളതാണ്. അത്രേം വലിയ അത്രെയും വലിയ കഥാപാത്രത്തെ ചുമക്കാൻ, ഉൾകൊള്ളാൻ കുഞ്ചാക്കോ ബോബൻ നന്നേ പണിപെട്ടു. ഇത് പോലെ തലയിൽ വയ്ക്കാൻ പറ്റാതെ കുഞ്ചാക്കോ ബോബന് കാലിടറിയ ഒരു ചിത്രമാണ്‌ “കസ്തൂരിമാൻ” . ഒടുക്കം “ഗോഡ് ഫോർ സെയിൽ” എന്നാ ചിത്രത്തിലും കക്ഷി നന്നേ വിയർത്തു പണി എടുക്കുന്നത് കണ്ടു.

(അഭിപ്രായങ്ങൾ സ്വന്തമാണ്. തീർച്ചയായും വിഭിന്നമായ അഭിപ്രായം ഉണ്ടാകും എന്നറിയാം. സ്വാഗതം, സന്തോഷം.)

One thought on “താറാവും മായാജാലവും, അഥവാ മറ്റൊരാൾ ആയിരുന്നെങ്കിൽ.

  1. Ammavanu Pattiya Amili
    That movie was released in 1989. At that time Mukesh was a down and out actor (and then Ramji Rao happened the same year). But Lalu Alex was seen as a safer bet compared to Mukesh. That might be the reason why Lalu Alex became the hero. But one thing’s sure had this movie been made 6 months later- things would have been different. Director Augustine Prakash might still be blaming himself for this decision 🙂 🙂
    and balu Kiriyath- Visa was a good move. I also liked his movies like vendor Daniel, Engane yundu asane etc. But by the late Nineties he lost his footing and started the mimicry movie tharangam- like Mimics Action 500, Mimics Super 1000. And dont think he has made any movie for the past 10- 12 years.

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.