കനക സിംഹാസനത്തിൽ കയറിയ ഗാനം.

Prem Nazir and Jayabharathy in Ara kallan, Mukkaal Kallanഅഴിമതിക്കാരനും കണ്ണിൽ ചോര ഇല്ലാത്തവനും സ്ത്രീ ലമ്പടനും ആയ ഉഗ്രവർമനെ ( ഉമ്മർ) കളിയാക്കാൻ കിട്ടിയ അവസരം അര കള്ളനായ നാഗനും (പ്രേംനസീർ ) മുക്കാൽ കള്ളൻ ആയ അരുവിക്കര തമ്പിയും (അടൂർ ഭാസി ) നന്നായി ഉപയോഗിക്കുന്ന ഒരു ഗാനമുണ്ട് – ചിത്രം ഏതാണ് എന്ന് ഇപ്പോൾ ചോദിക്കരുത്. പറയില്ല. കാരണം ഇനി പറയേണ്ട ആവശ്യമില്ല.

കേരളത്തിലെ സംഗീത ആസ്വാദകർ മാത്രമല്ല ഈ ഗാനം ഓർക്കുക. രാഷ്ട്രീയ രംഗത്ത് ഒരുപാടു മാറ്റങ്ങൾ വരുത്തിയ ഈ ഗാനം പിന്നീട് മലയാള സിനിമയിൽ വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിച്ചു – അടിയന്തിരാവസ്ഥ കാലത്ത് കരുണാകരനെ കളിയാക്കി ഈ ഗാനം പാടി എന്ന കുറ്റത്തിന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്ന രാജനെ പോലിസ് അറസ്റ്റ് ചെയ്തുവെന്നായിരുന്നു ഉയർന്നു വന്ന ഒരു ആക്ഷേപം. നക്സൽ ബന്ധം ആയിരുന്നു അറസ്റ്റ് കാരണം എങ്കിലും ഇങ്ങനെ ഒരു കഥ അന്ന് പ്രചരിച്ചിരുന്നു. (കനക സിംഹാസനത്തിൽ കയറി ഇരിക്കുന്നവാൻ ശുനകനോ വെറും ശുംഭനോ എന്ന് പാടിയ രാജൻ പക്ഷെ ശുംഭന് പ്രകാശിക്കുന്നവൻ എന്നൊരു അർഥം ഉള്ളത് അറിഞ്ഞു കാണില്ല, എഴുതിയ പി.ഭാസ്കരനും! ) കോഴിക്കോട്ടുള്ള കക്കയം പോലിസ് ക്യാമ്പിൽ മാരകവും ക്രൂരവും ആയ പീഡനങ്ങൾ സഹിച്ചു രാജൻ മരണത്തിനു കീഴടങ്ങി. ആ ജീവനറ്റ ദേഹം ക്യാമ്പിന്റെ പുറകിൽ പെട്രോൾ ഒഴിച്ച് കത്തിച്ചുവെന്നും തെളിവു് നശിപ്പിക്കാൻ അവിടെ നിന്നും അവ പിന്നീടു് മാറ്റിയെന്നും പോയി കേസ്. ഏതായാലുംഅന്നത്തെ അഭ്യന്തര മന്ത്രി കരുണാകരൻ പിന്നീട് മുഖ്യ മന്ത്രി ആയി പക്ഷെ മകന്റെ നീതിക്ക് വേണ്ടി പോരാടിയ ഈച്ചര വാര്യരുടെ പൊള്ളുന്ന മനസ്സിന്റെ ചൂടിൽ ആ കസേര ഒഴിയേണ്ടി വന്നു. പിന്നീട് ആ മനുഷ്യന്റെ ശാപം വിടാതെ പിടി കൂടിയ ലീഡർക്ക് സിംഹാസനങ്ങൾ ഓരോന്നായി ഒഴിയേണ്ടി വന്നു. ഇത് രാഷ്ട്രീയ ചരിതം. അവയൊന്നും നമ്മുടെ ഈ കഥയിൽ പറയുന്നില്ല. കാരണം ഇവിടെ നമ്മുടെ പ്രിയ സിനിമകളെക്കുറിച്ചുള്ള ചർച്ചാവേദി ആയതു കൊണ്ട് തന്നെ.

ഇനി സിനിമ ചരിത്രം.

ഈ സംഭവം രണ്ടു സിനിമകള്ക്ക് വിഷയമായി . മണിസ്വാമി സംവിധാനം ചെയ്ത രാജൻ പറഞ്ഞ കഥ ആയിരുന്നു ഒന്ന്. സമകാലിക വിഷയം എന്നതിലുപരി ആ ചിത്രത്തിന് മറ്റു മേന്മകൾ ഒന്നും ഉണ്ടായിരുന്നില്ല.ഷാജി എൻ കരുണ്‍ ഇതേ വിഷയത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു പിറവി (1988). അരവിന്ദന്റെ ക്യാമറമാൻ എന്ന പദവിയിൽ നിന്ന് സ്വതന്ത്ര സംവിധാനത്തിലേക്ക് കടന്ന ഷാജിയുടെ ആദ്യ ചിത്രം തന്നെ ഒരു അപൂർവ അനുഭവം ആയി.അതൊരു സംവിധായകന്റെ മാത്രം ചിത്രം അല്ലായിരുന്നു – ഈച്ചര വാര്യര് ആയി അഭിനയിച്ച പ്രേംജി എന്ന നടന്റെ അസാധ്യ പ്രകടനം ആണ് ലോകം കണ്ടത്.  പ്രേംജി സംസ്ഥാന, കേന്ദ്ര പുരസ്കാരങ്ങൾ നേടുമ്പോൾ പ്രായം 81 ! [ അന്നത്തെ സംസ്ഥാന പുരസ്‌കാരം രസകരമായ ഒന്നായിരുന്നു. മികച്ച നടൻ 81 വയസുള്ള പ്രേംജി, മികച്ച നടി 18 വയസ്സുള്ള അഞ്ജു – രുഗ്മിണി (1988) എന്ന ചിത്രം. ]

പിറവി (1988).

പ്രേംജി ജീവിച്ചിരുന്നെങ്കിൽ ഈ സെപ്റ്റംബർ 23-നു 105 വയസ്സായേനെ. ഒരർത്ഥത്തിൽ, മകന്റെ മരണവും അതിന്റെ കഥകളും തേടി അലയുന്ന ആ വൃദ്ധനെ മലയാള സിനിമയ്ക്കു കിട്ടാൻ 1974-ഇൽ ഇറങ്ങിയ അരകള്ളൻ വഴി തെളിച്ചുവെന്നു വേണം കരുതാൻ.

ചുരുക്കത്തിൽ പി ഭാസ്കരൻ എഴുതി ദക്ഷിണ മൂർത്തിസ്വാമി സംഗീതം നല്കി കെ ജെ യേശുദാസ്, പി ജയചന്ദ്രൻ എന്നിവർ അര കള്ളൻ മുക്കാൽ കള്ളൻ (1974) എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച ഒരു ഗാനം എന്തൊക്കെ സംഭവങ്ങൾക്ക് ആണ് വഴി വച്ചത് !

കനക സിംഹാസനത്തിൽ കയറിയ ഗാനം.

13 thoughts on “കനക സിംഹാസനത്തിൽ കയറിയ ഗാനം.

 1. History repeats, police raj notwithstanding however devilish will be toppled, the genuine fighting spirit of man will succeed, Rajan was a good singer cum actor cum student, we lost him, it is a loss for the society, hats off to all those martyrs, let society be free of inhibitions and negativism

 2. rajan paranja katha … aa cinemaye kurichu parayumbol oru cheriya ulkidilam aanu manassil.. ippozhum aa cinema video cassettil kaanumbol… policekaarude aa URUTTI KOLAPATHAKA scene njan forward cheyyum.. sukumaran aa scenil alari karayunnathu valare natural aayittayirunnu.. adhehathe serikkum URUTTI KOLLUKAYANU ennu thonnum.. annathe censor board 15 scenes il kooduthal delete cheythittanu aa film release aayathu.. oru roomil vachu policemen rajanodu (sukumara) kaaniykkunna krooratha nitranja scenes muzhuvan censor board edit cheythu kalanju… violence elements kurachulla scenes maathramaanu thetre il kaanichathu.. it was not a hit.. but oru nalla cinema aayirunnu.. directed by MANISWAMI.. SWAMIye aarum orukkunnilla ippol..

  PIRAVI nalla cinema aayirunnu.. PREM JI did well.. but MOHANLAL nu declare cheyyendiyirunna award aanu PREMJI ykku koduthathu.. avar paranja nyayam MOHANLAL inu iniyum award vaangaanulla prayam/time undennayirunnu..

 3. an ever memorable movie in Malayalam cinema is “PIRAVI”
  ആ സംഭവത്തിന്‌ ശേഷം രാജൻ എന്ന പേരിനു നീതി നിഷേധിക്കപ്പെട്ടവന്റെ തിരു ശേഷിപ്പുകൾ എന്ന് കൂടി അർഥം ഉണ്ടായി.
  ഈച്ചര വാരിയർ എന്ന വയസൻ അച്ഛൻ പലര്ക്കും അക്ഷര തെറ്റായി .. …

  “അഹന്ത ഇന്നും സിഹാസനത്തിൽ “

 4. Jay, reading your post about the Rajan case brings back frightening memories. For my brother was another of those who was advised by a friendly policeman to go underground; the period was dangerous for anyone with political affiliations to the left. It was very easy to be branded ‘Naxal’.

  1. adiyanthiravastha kalathe kroorathakal shariyanu pakshe navadakku paniyedukku enna mudravakyam ippozhum venam enneniku thonniyttundu. kuranja paksham tv chanelile charchakal kanumbol enkilum …..

 5. “ പിന്നീട് ആ മനുഷ്യന്റെ ശാപം വിടാതെ പിടി കൂടിയ ലീഡർക്ക് സിംഹാസനങ്ങൾ ഓരോന്നായി ഒഴിയേണ്ടി വന്നു. ഇത് രാഷ്ട്രീയ ചരിതം.” നല്ല നിരീക്ഷണം ജയ്.ഈ പാട്ടിന് കൂടുതൽ മാനങ്ങൾ കൈവരുന്നത് പോലെ!

  1. അച്ഛൻ പണ്ട് പറയുമായിരുന്നു. പാടത്ത് പണിയും വരമ്പത്ത് കൂലിയും ആണ് എന്ന് . ഒരു പക്ഷെ കരുണാകരൻ ഇത്രയും പ്രതീക്ഷിച്ചു കാണില്ല . ജയറാം പടികല്ലിൽ നിന്നും പുലിക്കോടനിൽ നിന്നും

  1. Athe, He was a brilliant student of REC. And when the Naxals attacked the police station , he was in college and not in riot spot. Rekhakalil engum ee ganam paadiyathu paranju kandilla pakshe annathe pathrathangalil undayirunnu.

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.