വയലാറും, വെള്ളപൂശിയ ശവക്കല്ലറകളിലെ വെളിച്ചപ്പാടുകളും

Vayalar Ramavarma - Poetവിഗ്രഹാരാധനയില്‍  വിശ്വാസമില്ലാത്ത ഒരു സത്യവിശ്വാസി . “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് പറഞ്ഞ തത്വങ്ങളെ മുറുകെ പിടിച്ചിരുന്ന ഒരു അസ്സല്‍ ഇടതു പക്ഷ ചിന്തകന്‍. സ്വാഭാവികമായും ഇങ്ങനെ ഒരാളില്‍ നിന്ന് ഒരു ഭക്തി ഗാനം പ്രതീക്ഷിക്കാമോ ?

ദൈവം ഇല്ല എന്ന് ഉറക്കെ പറയുമ്പോഴും ദൈവം ഉണ്ട് എന്നതിന്റെ തെളിവായിരുന്നു ആ പ്രതിഭ !  മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും നല്ല അയ്യപ്പ ഭക്തി ഗാനങ്ങള്‍ തിരഞ്ഞെടുത്താല്‍ “ശബരിമലയില്‍ തങ്കസൂര്യോദയം” എന്നും ആദ്യത്തെ ഒന്നിലോ രണ്ടിലോ വരും. എന്നു കരുതി അത് കൊണ്ട് വയലാര്‍ രാമവര്‍മ എന്ന മനുഷ്യന്‍ ദൈവ വിശ്വാസി ആണെന്ന് കരുതണ്ട . കാരണം അതേ ചിത്രത്തില്‍ തന്നെ “ഒരു കുപ്പി കള്ളടിച്ചാല്‍ ഈശ്വരന്‍ പിണങ്ങുമെങ്കില്‍ ചുമ്മാ പിണങ്ങി ക്കൊട്ടെ”  എന്നും പറയുന്നുണ്ട്.

ശബരിമലയില്‍ തങ്കസൂര്യോദയം.

ദൈവം ഇല്ല എന്ന് വയലാര്‍ പറയുന്നുണ്ടോ ? ഇല്ല. അള്ളാഹുവും  ക്രിസ്തുവും  കൃഷ്ണനും ഒക്കെ ഒന്നാണ് എന്നും ഇതെല്ലാം  ചേര്‍ന്നതാണ് സാക്ഷാല്‍ ഈശ്വരന്‍ എന്നും വയലാര്‍ വിശ്വസിക്കുന്നു. 1972 – ഇല്‍ ശ്രീ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അച്ഛനും ബാപ്പയും എന്ന ചിത്രത്തിനു  വേണ്ടി വയലാര്‍ ഇങ്ങനെ എഴുതി :

ക്രിസ്തുവും കൃഷ്ണനും നീയല്ലോ
ബുദ്ധനും നബിയും നീയല്ലോ
ഒന്നായ നിന്നെ രണ്ടെന്നു കണ്ടവര്‍
അന്ധന്മാരല്ലോ .

അതേ വര്‍ഷം തന്നെ കുഞ്ചാക്കോ സംവിധാനം ചെയ്ത പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തില്‍ കുറച്ചു കൂടെ വ്യക്തമാക്കി :

ഈശ്വരന്‍ ഹിന്ദുവല്ല, ഇസ്ലാമല്ല
ക്രിസ്ത്യാനിയല്ല, ഇന്ദ്രനും ചന്ദ്രനുമല്ല!

തീര്‍ന്നില്ല.ഈ ഗാനത്തിന്റെ അനുപല്ലവിയും ചരണവും അല്പം ഞെട്ടിച്ചു എന്ന് തന്നെ പറയാം.

കൃഷ്ണനെ ചതിച്ചു, ബുദ്ധനെ ചതിച്ചു
ക്രിസ്തുദേവനെ ചതിച്ചു, നബിയെ ചതിച്ചു
മാര്‍ക്സിനെ ചതിച്ചു, നല്ലവരെന്നു നടിച്ചു
നിങ്ങള്‍ നല്ലവരെന്നു നടിച്ചു.

ദൈവത്തിനും ദൈവപുത്രനും ഇടയില്‍ ഇടതുപക്ഷ നായകന്‍ മാര്‍ക്സ് എങ്ങനെ വന്നു ? ഒരു പക്ഷെ വയലാറിന് ദൈവത്തിനു സമം ആകാം അവര്‍ .
ഇനിയും ചരണങ്ങള്‍ നോക്കാം :

വെള്ളപൂശിയ ശവക്കല്ലറയിലെ വെളിച്ചപ്പാടുകളേ
നിങ്ങള്‍ അമ്പലങ്ങള്‍ തീര്‍ത്തു, ആശ്രമങ്ങള്‍ തീര്‍ത്തു
ആയിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു!

മനസ്സിലായില്ല? എന്നാല്‍ അടുത്തത് കൂടി :

കാവി ചുറ്റിയ സന്ധ്യയ്ക്കു പിന്നിലെ കറുത്തവാവുകളേ,
നിങ്ങള്‍ ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ്ഗീത കൊണ്ടു മറച്ചു,
ഇത്രനാള്‍ ഭഗവദ്ഗീത കൊണ്ടു മറച്ചു.

ഇവിടെ മതത്തിന്റെ തിമിരം ബാധിച്ച എല്ലാവരെയും വയലാര്‍ നോക്കുന്നില്ല. ഈ രണ്ടു ചരങ്ങളിലും ഹൈന്ദവ അനാചാരങ്ങള്‍ മാത്രമാണ് വയലാര്‍ കണ്ടത്.

ഈശ്വരന്‍ ഹിന്ദുവല്ല.

കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ലൈന്‍ ബസ്സില്‍ വയലാര്‍ പറയുന്നു,

അദ്വൈതം ജനിച്ചനാട്ടില്‍, ആദിശങ്കരന്‍ ജനിച്ചനാട്ടില്‍
ആയിരംജാതികള്‍ ആയിരംമതങ്ങള്‍ ആയിരംദൈവങ്ങള്‍!

ഇതില്‍ തന്നെ നിത്യ സ്നേഹം ആണ് നിലനില്‍ക്കുന്നത് എന്ന് പറയുന്ന വയലാര്‍ അദ്വൈതം ഒരു മതത്തിന്റെയും കുത്തക അല്ല എന്ന് ഉറപ്പിക്കുന്നു വേറെ ഒരു പാട്ടിലൂടെ.കുഞ്ചാക്കോ സംവിധാനം ചെയ്ത ദുര്‍ഗയിലെ ഗുരുദേവാ എന്ന ഗാനത്തില്‍,

അദ്വൈതത്തിനെ പൂണൂലണിയിക്കും,
ആര്യമതങ്ങള്‍ കേള്‍ക്കെ, അവരുടെ ആയിരം ദൈവങ്ങള്‍ കേള്‍ക്കെ
ഒരുജാതിയൊരുമതം ഒരുദൈവമെന്നൊരു..

ഇവിടെ എല്ലാം എല്ലാ മതങ്ങളെയും വയലാര്‍ സ്പര്‍ശിക്കുന്നില്ല .പകരം ഹൈന്ദവ മതങ്ങളെ മാത്രമാണ് വിമര്‍ശിക്കുന്നത്.

ഗുരുദേവാ

എന്നാല്‍ കാവ്യമേളയ്ക്ക് വേണ്ടി എഴുതിയ ഗാനത്തില്‍ വയലാര്‍ ഇങ്ങനെ പറയുന്നു,

ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ
നിങ്ങള്‍ മനുഷ്യപുത്രനു കൊണ്ടുവരുന്നതു മരക്കുരിശല്ലോ
ഇന്നും മരക്കുരിശല്ലോ!

ഈശ്വരനെത്തേടി

ഇവിടെ ഹൈന്ദവത വിട്ടു മാറിയതായി തോന്നുന്നു.പക്ഷെ ദൈവം അത്ര കഠിന ഹൃദയന്‍ ഒന്നുമല്ല എന്നാണ് വയലാര്‍ പക്ഷം. നവവധുവിന് വേണ്ടി എഴുതിയ ഗാനം അത് വ്യക്ത്യമാക്കുന്നു:

ഈശ്വരന്റെ തിരുമൊഴി കേട്ടു
കിളി ചിലയ്ക്കും പോലെ
ഇതാ മനുഷ്യൻ ഇതാ മനുഷ്യൻ
ഇവനെന്റെ പ്രിയ പുത്രൻ

ഗാനം ഇങ്ങനെ തുടരുന്നു

അവൻ നിത്യ ദുഃഖത്തിന്റെ ചുമടെടുത്തപ്പോൾ
മിഴി നിറഞ്ഞു ദൈവത്തിൻ മിഴി നിറഞ്ഞു
അപ്പോള്‍ ശരിക്കും ദൈവം ഉണ്ടോ ?

വാല്‍ക്കഷ്ണം.

ശബരിമലയില്‍ അയ്യപ്പനെ നെയ്യഭിഷേകം ചെയ്യുമ്പോള്‍ ദര്‍ശിക്കുന്നത് പുണ്യമാണ് എന്ന് വയലാറിനും അറിയാം . “നെയ്യഭിഷേകമൊരു പുണ്യ ദര്‍ശനം” എന്ന് എഴുതി വയ്ക്കുകയും ചെയ്തു . എന്നാല്‍ അങ്ങനെ നെയ്യില്‍ മുങ്ങി നില്‍ക്കുന്ന അയ്യപ്പനെ എന്ത് വിളിക്കണം ? ഈ ചോദ്യത്തിന് ഉത്തരം മകന്‍ വയലാര്‍ തരുന്നു . കാണാകണ്മണി എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ആദമല്ലേ ഈ മണ്ണില്‍ ആദ്യം എന്ന ഗാനത്തില്‍ കൃത്യമായി മകന്‍ എഴുതി, “തപ്പാണേ പൊന്നയ്യാ കരിമലവാസാ അയ്യപ്പാ നെയ്യപ്പാ എല്ലാം നീയോ ചോദിക്ക്.” അതായതു, നെയ്യില്‍ മുങ്ങി  നില്‍ക്കുന്ന അയ്യപ്പനെ നെയ്യപ്പാ എന്നും വിളിക്കാം എന്ന് സാരം !

16 thoughts on “വയലാറും, വെള്ളപൂശിയ ശവക്കല്ലറകളിലെ വെളിച്ചപ്പാടുകളും

  1. നിങ്ങള്‍ അമ്പലങ്ങള്‍ തീര്‍ത്തു ആയിരം പൊയ്മുഖങ്ങള്‍ തീര്‍ത്തു എന്ന് യവ്വനത്തില്‍ പറഞ്ഞ വയലാര്‍ അവസാനകാലത്ത്
    ഇവിടുത്തെ അസ്ഥിമാടങ്ങള്‍ വീണ്ടും വീണ്ടും സ്പന്തിക്കുവാന്‍ കൊതിക്കുന്ന പോലെ എവിടെയോ തനിക്ക് ചെറുതായൊന്നു പിഴച്ചപോലെ ….

    അഗ്നികിരീടം ചൂടി അശ്വാരൂഢനായി…കാലം
    അങ്കം ജയിച്ചുവന്ന തറവാട്ടില്‍…
    ഇതുവഴി തേരില്‍ വരും ഉഷസ്സേ..
    ഇവിടുത്തെ അസ്ഥിമാടം സ്പന്ദിക്കുമോ…
    സ്പന്ദിക്കുമോ..

    “മുത്തുടവാള്‍മുനയാലേ നെറ്റിയില്‍ കുങ്കുമംചാര്‍ത്തി..
    കൈരളി കച്ചമുറുക്കിനിന്ന കളരികളില്‍
    നിറകതിര്‍ വാരിത്തൂകും ഉഷസ്സേ…
    ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ….
    ബാല്യമുണ്ടോ….”

  2. വയലാർ ഒരു മനുഷ്യമഹത്വവാദിയായിരുന്നു.ഈശ്വരസങ്കൽപ്പം അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല.അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനുഷ്യൻ തന്നെയാണ് സർവ്വശക്തൻ.

  3. അശ്വമേധം മാര്‍ക്സിസത്തെപ്പറ്റിയാണെന്ന് ഒരു തര്‍ക്കം വന്നു. അദ്ദേഹത്തിന്റെ ചിന്തകളാകുന്ന യാഗാശ്വമെന്നും. ഏതാണ് ശരിയെന്ന് പറയുമോ?

  4. Dear Jay
    Vayalar Rama Varma of course was a versatile poet turned lyricist whose contribution to Malayalam cinema songs was rich, profound and unquestionable. Basically a philanthropic, what I feel is that Vayalar was with the poor and the downtrodden. That was why he said – Snehikkayilla Njaan Novomaatmaavine snehichidaattoru Tatwashaastrateyum –
    He wrote Guruvayoor Ambala Nadayil Oru Divasam Njaan Pokum, Gopura Vaatil Turakkum NJaan Gopakumarane Kaanum (Film Othenante Makan Music G Devarajan). This song in the late sixties was such a great hit that the song can be heard in every temple where there is a record player. The same Vayalar wrote Guruvayoorappan thanna Nidhikkallo Pirannaal POokkal, Vilichal Mindathoru Bimbam athin enthinalangaram enthinu Thevaaram… (Film Raagam Music Salil Chowdhury. This song was not in included in the film but was released in the record). There may be poets and lyricists writing about Guruvayoorappan with lines brimming with devotion and love. But only Vayalar can go to the other side of the facts and blow the fire of dissent against the establishment. He also unleashed his protest by writing Kannu Turakkatha daivangale Karayanariyatha Chirikkanariyatha Kaliman Prathimakale (Film Agni Puthri Music M S Baburaj)
    As you and others rightly pointed out, whatever may be the genre, you can find a few songs contributed by Vayalar. Select a few best in the category of songs of love, separation, lullaby, festival, social gatherings, valor, stories, philosophy, sorrow etc. Definitely you can find the prominence of Vayalar songs in each category. So what I try to put forward is that Vayalar is blessed with unbound ability to pen the best of all.
    There are quite a good number of songs I can recollect that tells upon his thoughts on the subject you are focusing. In the song Jeevitham oru chumadu Vandi (Film Aval Alppam Vaikippoi Music G Devarajan) the poet laments in the last line of anupallavi that swargaraajyam ippozhum oru pazhaya vaagdaanam and in the last line of charanam he promises that Stithi Samatwam ipoozhumoru Madhura Vaagdaanam!
    Vayalar is quite bothered about the poor and their miseries. If god is there why he/she created people into two – The rich and the poor? This paradoxical question was extensively used by Vayalar in lot many songs.
    1. Janichu Poi Manushyanaai Njaan (Film Kuttavaali Music V Dakshinamoorthy) – Marichu Chennal Swargakavaadam Turakkumatre Daivam… Pakshe Piranna Mannil Manushya Puthranu Niranja Dukham Maatram…
    2. Bhagavaan Oru Kuravanaai (Film Vaazhvemaayam Music G Devarajan) – You listen to the full lyrics. But the most striking is Kaimuttukal Kooppiyum Konde Kanneerumaai njangal kaathu ninnu.. Paavangal njangal praartichatonnum Devanaum Deviyum Kettilla –
    3. Neelaambarame Taarapathame (Film Sharashayya Music by G Devarajan) – In the pallavi itself he express his grief as Bhoomiyil njangalkku Dukhangal nalkiya Daivan ippozhum avide undo?
    4. Kaadaru Maasam Naadaaru maasam (Film Ezhu Raatrikal Music by Salil Chowdhury) where the miserable singer says Vilakkukal Koluthaatha Veethikal ningal Vilichaalum Mindaatha Daivangal…
    5. Aaluvaa Puzhaikkakkare oru ponnambalam (Film Aadyathe Katha) Music by M K Arjunan) A song which eloquently narrates the contradictions with a pinch of satire says Daivangalkkidayilum Janmikal innu Paavangalkkidayilum Daivangal
    Not making a long narration on the subject. Just submitted my thoughts

    Sajith

  5. Vayalar was having financial problems and so wrote for movies till death, his priority was genuine poetry for which he had no time left and he was sad for that.He had to compromise tmany times simply because he was in dire need of money, still he did what was correct in his rationale, wrote some songs with relative freedom, but almost cheated every time the producers enjoyed success, he was given his weakness, precisely liquor as remuneration, not even fake cheques, as this was and is still common in movie industry of India.This liquor consumption usurped his life in early 50s and we lost him.His songs remain classic and those who made money out of him still persist on the same techniques.

  6. Hi Jay Mohan

    Vayalar songs excel on several different levels. I am amazed by his insight and creativity 38 years after his passing. All lyricists are paid for their work, but very few have come up with the quality lines that he has come up with in the time that he was probably given.

    These lines clearly show Vayalar’s understanding of the excesses and hypocrisy of religion. Whether his lines reflected his beliefs or not, he understood the various tenets, and it showed in his writings.

    Thank you for the article, Jay Mohan.

    1. നല്ല വാക്കുകള്‍ക്കും കമന്റുകള്‍ക്കും വളരെ നന്ദി … ഇത് ഒരു സാധാരണക്കാരന്‍ എന്നാ നിലയില്‍ എന്റെ നിരീക്ഷണം ആണ്. ഒരു പക്ഷെ വയലാര്‍ ഇതൊന്നും ഉദ്ദേശിച്ചു കാണില്ല. എന്നാല്‍ വയലാര്‍ ഒരു നിരീശ്വര വാദി അല്ല എന്ന് അറിഞ്ഞത് ഇന്നാണ് . എന്റെ പ്രിയ സുഹൃത്ത്‌ അരുണ്‍ പറഞ്ഞത് ചെലങ്ങാട് എഴുതിയ വയലാര്‍ എന്നാ പുസ്തകത്തില്‍ അദ്ദേഹം നിരീശ്വര വാദി അല്ലായിരുന്നു എന്നും കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നതില്‍ കൂടുതല്‍ ഗാന്ധിസത്തില്‍ വിശ്വസിച്ചിരുന്നു എന്നും ആണ് .

  7. “സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” എന്ന് പാടിയ കവിയാണ്.

  8. Whether Vayalar Rama Varma believed in the existence of god or not is not a question on which we need to heat our heads. Once when asked this question a poet, not him, answered that it is safer to say he exists because there is no danger to come out of it whether he exists or not. But if one says he does not exist but he does exist, there would be reprisals. Vayalar too like others was a poet to be blessed enough with capriciousness and tact. The argument that he did justice to the character in the film for whom he wrote a song is justified and a logical one as evidenced by the ideologically contradictory lines quoted from different films mentioned in the article. His prime responsibility was to the character and whatever he wrote had to do justice to the context of the scene in the film. If he could set aside his personal philosophy and assume the mental processes of the character for a while, that was the manifestation of his professionalism, the key factor for his success as a film song writer. Many song writers of his times except P. Bhaskaran and Sreekumaran Thampi could not do this professional shedding of skins too often to be called to participate in so many films. Most other writers remained typified philosophically or politically. We shall never take this as inconsistency in opinions but as professional etiquette not to impose personal view points in a little piece of poetical utterance. Why this trio did not try to propagate their personal philosophy through brief film songs was because they, unlike other film song writers of their times, had their own kingdoms in Malayalam Poetry. Vayalar, P. Bhaskaran and Sreekumaran Thampi wrote excellent poetical collections through which they spoke to the world. In their poetical works, we see consistent writers, unwavering in ideologies. They did not need film field to speak to mankind. Neither shall their true poetical works forgotten amidst the abundance of their film songs, like Wordsworth’s excellent poems became inaccessible to readers due the forest of innumerable inferior poems surrounding them.

  9. Jaymohan has done a good job in studying the contradictory tone of Vayalar lyrics.
    He could get under the skin of the character for whom he was writing for,effortlessly and get out as easily
    ‘Neelambarame thaaraapdhame…’from Sharashayya could be another one in the list

  10. സന്ദര്‍ഭം പറഞ്ഞു കൊടുത്തത് കൊണ്ട് മാത്രം നല്ലൊരു ഗാനം പിറക്കില്ല . വയലാറിനെ പോലെ പ്രതിഭ തെളിയിച്ച ഒരാളോട് ഈ വരി പാടില്ല ആ വരി ചേര്‍ക്കണം എന്നൊക്കെ പറയാനുള്ള അഹങ്കാരം ഏതെങ്കിലും സംവിധായകന് ഉണ്ടായിരുന്നോ എന്നറിയില്ല . പക്ഷെ പ്രണയ ഗാനം ആയാലും വേദാന്ത ചിന്ത ആയാലും വയലാറിന്റെ ഗാനങ്ങള്‍ ഒന്നിനൊന്നു മുകളില്‍ ഉയരുന്നത് ആ പ്രതിഭ കൊണ്ട് തന്നെ ആണ്. ആയിരം പാദസരങ്ങള്‍ പോലുള്ള ഗാനങ്ങള്‍ അപൂര്‍വ്വം ആകുന്നതും അത് കൊണ്ട് തന്നെ . കായാമ്പൂ പോലെ ഒരു ഗാനം പിന്നീട് ഉണ്ടാക്കാത്തതും അതിനാല്‍ തന്നെ . ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറയുമ്പോ എഴുത്തുകാരന് സമൂഹത്തോട് പറയാന്‍ ഉള്ളത് തുറക്കാന്‍ ഒരു അവസരം ആണ്. വയലാറിന് പറയാന്‍ ഉള്ളത് പറയാന്‍ ഈ അവസരങ്ങള്‍ വിനിയോഗിച്ചു . ആ വരികള്‍ക്ക് തീര്‍ച്ചയായും വയലാര്‍ തന്നെ ആണ് ഉത്തരം പറയേണ്ടത്. ആ വരികളുടെ പേരില്‍ എന്തെങ്കില്‍ പുരസ്‌കാരം ഉണ്ടെങ്കില്‍ അത് വാങ്ങിക്കാന്‍ കാട്ടുന്ന ആര്‍ജവം ഇതിലും ഉണ്ടാവണം
    ഇതിനു മറുപടി ഇടാന്‍ സമയം കണ്ടെത്തിയ രണ്ടു പേരുടെയും നല്ല മനസ്സിന് നന്ദി . ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു

    1. valare santhosham chechi.. and that song “bhoomiyil ningalku dukhangal nalkiya daivamipozhum avide undo” cud’ve been there in my list.. my appologies….

  11. I totally agree with Dr. ELizabeth above. Vayalar or for that matter any lyricist is given the situation and to compose/ write a song that fits the situtation. they are PAID to do so. that doesn’t mean that its his persoanl outlook toward life. the fact that Vayalar coudl write songs for oany situation- satisfying he devotee and atheist like shows the greatness of the man.
    Our Lalettan had acted as a staunch communist in Lal Salam and Rakthasakshikal Sindabad. Tommorrow if he acts in a movie denouncing communism…will we find fault with the actor or call Mohanlal hypocratic??? NO. I think of similar vein we shoudl appreciate the songs of this versatile genius

  12. Film songs are usually written to suit the situation in that particular film and the quality of the words obviously vary, depending on the Lyricist’s vocabulary, command of the language and the imagination. Vayalar Ramavarma wrote beautiful songs and those songs may or may not reflect his personal views on religion or politics, just as a doctor should never force his/her personal or religious views on the patients! Vayalar’s songs are enjoyed by Malayalees in Kerala and around the globe, and why don’t we leave it at that, rather than debating and analysing whether he picked on various religious groups, etc. There is not one day that goes by when I don’t listen to Yayalar’s words through the celestial voice of Yesudas and I feel blessed — the CD I am listening to now, songs of Yesudas, ‘Ee mukham maathram’ has ‘ഈശ്വരന്‍ ഹിന്ദുവല്ല..’, along with the most seductive ‘Vennakkallu kontalla ..’, and I love it! If people are still talking about his songs, that only shows the greatness of the man and let us enjoy that greatness in all it’s glory — and I only hope that the new Lyricists will learn a few things from Vayalar, Sreekumaran Thampi, ONV and the others like them! May his soul RIP!

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s