അണ്ണാ, അതുതാനല്ലയോ ഇത് എന്ന് ഒരേ ആശങ്ക.

A Terrible case of de ja vuമുന്‍പ് പല ക്ലൈമാക്സ്‌ ഉള്ള ചിത്രങ്ങളെ പറ്റി പറഞ്ഞിരുന്നു . എന്നാല്‍ ഇന്ന് ഒരേ കഥ തന്നെ പല രൂപത്തില്‍ വന്നത് നോക്കാം. ഏറ്റവും കൂടുതല്‍ തവണ വന്ന കഥ പാവപ്പെട്ടവന്റെയും പണക്കാരിയുടെയും പ്രണയം ആണ് – രമണന്‍ മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ വര്‍ഷത്തില്‍ ഒരെണ്ണം എങ്കിലും കാണും ഈ കൂട്ടത്തില്‍..

തൊമ്മന്റെ മക്കള്‍ (1965)‍  |  സ്വന്തമെവിടെ ബന്ധമെവിടെ (1984) | രാജവാഴ്ച (1990)

Thommante Makkal - Title Creditsഏറ്റവും കൂടുതല്‍ തവണ ഒരേ കഥ സിനിമ ആക്കിയ ചരിത്രം ശശികുമാറിന് സ്വന്തം ! തൊമ്മന്റെ മക്കളില്‍ തുടങ്ങി പിന്നീട് സ്വന്തമെവിടെ ബന്ധമെവിടെ , ഒടുവില്‍ രാജവാഴ്ച – എല്ലാം ഒരേ കഥ ഒരേ സംവിധായകന്‍ , നടന്‍മാര്‍ മാത്രം മാറുന്നു. തൊമ്മന്റെ മക്കളില്‍ സ്നേഹമുള്ള മാതാ പിതാക്കളും അവരുടെ ആണ്മക്കളും ആയിരുന്നു കഥ പാത്രങ്ങള്‍.. വിവാഹ ശേഷം മകന്‍ മാറുന്നതും തുടര്‍ന്നു എല്ലാം കലങ്ങി തെളിയുന്നതും. ഇത് തന്നെ ആയിരുന്നു ബാക്കി ഉള്ള രണ്ട് രണ്ട് ചിത്രങ്ങളിലും , പക്ഷെ സന്ദര്‍ഭങ്ങള്‍ മാത്രം മാറുന്നു.

തൊമ്മന്റെ മക്കള്‍ (1965)‍ സിനിമയില്‍ നിന്നും.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (1984-1997-2011)

ഒരേ പേരില്‍ ഒരു പടം മൂന്നു തവണ റിലീസ് ചെയ്യുക എന്ന ഭാഗ്യം ഈ പടത്തിന് സ്വന്തം ! മലയാളത്തിലെ ആദ്യത്തെ 3 – ഡി ചിത്രമായ  മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പിന്നീട് കലാഭവന്‍ മണിയെ കൂടി ഉള്‍പെടുത്തി വീണ്ടും റിലീസ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയപ്പോള്‍ വില്ലന്‍ ആയതു പ്രകാശ്‌ രാജ് ആണ്. പഴയ ചിത്രത്തില്‍ കുറച്ചു രംഗങ്ങള്‍ കൂടി എഡിറ്റ്‌ ചെയ്തു ചേര്‍ത്താണ് ഈ ചിത്രം ഇറക്കിയത്. ഇതില്‍ രണ്ടാം ഭാഗത്ത്‌ കൊട്ടാരക്കരയ്ക്ക് ശബ്ദം കൊടുത്തത് മകനായ സായി കുമാര്‍ ആയിരുന്നു.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (1984) സിനിമയില്‍ നിന്നും.

അച്ചാണി (1973) | വാത്സല്യം (1993)  | സ്നേഹം (1998)

Achani - Title Credits വീടിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് ചേട്ടന്‍. അനിയനെ പഠിപ്പിച്ചു ജോലികാരന്‍ ആക്കി , വിവാഹം കൂടി കഴിഞ്ഞപ്പോള്‍ അനിയന് ചേട്ടനെ പിടിക്കാതായി. എ വിന്‍സെന്റ് സംവിധാനം  ചെയ്ത അച്ചാണിയുടെ കഥ  കാരക്കുടി നാരായണന്‍ ആയിരുന്നു, തിരനാടകം രചിച്ചത്  തോപ്പില്‍ ഭാസിയും. ദേവരാജന്‍ – പി. ഭാസ്കരന്‍ ടീമിന്റെ എന്റെ സ്വപ്നത്തില്‍ താമര പൊയ്കയില്‍ (രംഗത്ത് യേശുദാസ് ),  സമയമാം നദി , തുടങ്ങിയ മനോഹരങ്ങളായ ഗാനങ്ങള്‍ നിറഞ്ഞതായിരുന്നു ഈ ചിത്രം .

എന്റെ സ്വപ്നത്തില്‍ താമര പൊയ്കയില്‍.

അച്ചാണി വീണ്ടും എത്തുന്നത് മമ്മൂട്ടിയ്ടെ വേഷത്തില്‍ ആണ്. ലോഹിത ദാസ്‌ എഴുതിയ വാത്സല്യം കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്തു. പിന്നെയും ഈ കഥ വന്നപ്പോള്‍ കഥ തിരക്കഥ ഒക്കെ ടി.എ.റസാക്ക് ആയിരുന്നു.  പ്രാര്‍ത്ഥന ഫിലംസ് നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ജയരാജ്‌ !  ജയരാജിന് വീണ്ടും ഇത് പോലുള്ള ഒരു അനുഭവം ഉണ്ട്. അത് താഴെ വായിക്കാം. സ്നേഹത്തില്‍ നായകന്‍ ജയറാം ആയിരുന്നു.

രതിലയം (1983)  | പാവം ക്രൂരന്‍  (1984)

ക്യാപ്റ്റന്‍ രാജു ആദ്യം അഭിനയികുന്നത് രക്തം എന്ന ചിത്രത്തില്‍ ആണ്. പക്ഷെ നാലാള്‍ അറിയുന്ന നടന്‍ ആയതു മധു നിര്‍മിച്ചു ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത രതിലയം എന്ന ചിത്രത്തില്‍ ആണ്. പണക്കാരിയായ പെണ്‍കുട്ടി സ്വന്തം ലൈംഗിക മോഹങ്ങള്‍ക്ക് ശമനം വരുത്താന്‍ കണ്ടെത്തുന്നത് വീട്ടിലെ വേലക്കാരനെ . എന്നാല്‍ വേലകാരന്‍ അതിനെ പ്രണയം എന്ന് തെറ്റിദ്ധരിക്കുന്നു. ആവശ്യം കഴിഞ്ഞു വലിച്ച്ചെരിയപെട്ട വേലക്കാരന്‍ പ്രതികാര ദാഹി ആയി മാറുന്നു, പിന്നീട് രാജസേനന്‍ ഈ ചിത്രം വീണ്ടും എടുത്തു . പാവം ക്രൂരന്‍ എന്നായിരുന്നു പേര് . ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച വേഷം ടി ജി രവിയും സില്‍ക്ക് അവതരിപ്പിച്ച കഥ പാത്രം മാധുരിയും അഭിനയിച്ചു .

പ്രജാപതി (2006 )  | അശ്വാരൂഡന്‍  (2006 )

ഏകദേശം ഒരേ സമയത്ത് ഇറങ്ങിയ രണ്ട് പടങ്ങള്‍. രണ്ടിലും നായകര്‍ സുപ്പര്‍ താരങ്ങള്‍ . വില്ലന്‍ ടി.ജി രവി . പക്ഷെ കഥ ഒന്ന് ! വിശ്വസിക്കാന്‍ ആവാത്ത ഒരു കോപ്പി അടി ആരാണ് ചെയ്തത് എന്നറിയില്ല പ്രജാപതി രഞ്ജിത്തിന്റെ ആയിരുന്നു. അശ്വ രൂഡന്‍ ജയരാജിന്റെയും. രണ്ടിനും പക്ഷെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്നത് വേറൊരു സത്യം !

ഹൃദയം ഒരു ക്ഷേത്രം (1976 )  |  ഞാനും എന്റെ ഫാമിലിയും  (2012)

Hrudayam Oru Kshethram - Songbook Cover
Courtesy : MSI

അറിഞ്ഞോ അറിയാതെയോ സംഭവിച്ച ഒരു അബദ്ധം ആകാം.1976 – ഇല്‍  പി.സുബ്രമണ്യം സംവിധാനം ചെയ്ത ഹൃദയം ഒരു ക്ഷേത്രം വന്‍ വിജയം നേടി . മധു, രാഘവന്‍, ശ്രീവിദ്യ എന്നിവര്‍ ആയിരുന്നു പ്രധാന വേഷത്തില്‍.. കെ.കെ.രാജീവ്‌ സംവിധാനം ചെയ്തു അടുത്തിടെ പുറത്തിറങ്ങിയ ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തില്‍ ജയറാം, മനോജ്‌.കെ.ജയന്‍ തുടങ്ങിയവര്‍ അഭിനയിച്ചു.

ഹൃദയം ഒരു ക്ഷേത്രം (1976) സിനിമയില്‍ നിന്നും.

അഭിപ്രായങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍/ കൂടുതല്‍ വിവരങ്ങള്‍ കുറിക്കാന്‍ മറക്കരുതേ ചങ്ങാതിമാരേ.

16 thoughts on “അണ്ണാ, അതുതാനല്ലയോ ഇത് എന്ന് ഒരേ ആശങ്ക.

 1. Priyadarshan’s minnaram was a comic based remake of “Brahmachaari”.
  Premnazir & Sarada were the lead in Brahmachaari.

 2. Sounds correct. Is there a song on Kerala in this movie?
  And it is directed by Venu Nagavally who also made Sugamo Devi

  1. The only songs in this movie are:
   1. Manjin Chirakulla Vellaripraave
   2. Fifi Fifi
   3. Akkare ninnoru kottaram

 3. Not sure whether this one can be considered too:
  Balettan (2003)
  Ee Thanalil Ithiri Neram (1985).
  If its Mohalal in one, its Mammootty in the other.
  Its the same theme in both. The hero’s dad confessed about his extra marital affair before his last breath and takes a promise from his son, not to utter it out to anyone.(The only difference is , this scene is actually shown in Mohanlal version whereas, in the Mammootty version, it is just words to be relied on).
  The hero undergoes mental torture when all his near n dear ones doubt on his infidelity, but actually it was his half-sister.

 4. The following is one more for the genre:
  Aa Chitashalabham Parannotte (1970) – Prem Nazir,Sheela & T R Omana (as the wicked Mother-in-law)
  Azhiyatha Bandhangal (1985) – Mohanlal, Shobana & Srividya ( the MIL counterpart)

 5. Thanks Rajesh… Sreenath N urvashi,,,,,, mmmm my memory is getting older….but i can get it if u give atlease a song or scene of that film

  1. Song – dont remember , but had a hit iirc
   Scene – Urvashi/Sreenath says ‘I love you’ to the other and get a nod in response. A nod which means ‘i know and im in love too’. Sorry cant think of anything more.
   Maybe Im wrong. Pretty old memory this too 🙂

 6. Good one. I remember one movie which I felt was similar to Sukhamo Devi. Dont remember much details . IIRC, had Sreenath and Urvashi

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.