മലയാളിയുടെ പ്രിയപ്പെട്ട യക്ഷിക്ക് പിറന്നാള്‍ ആശംസകള്‍

Vijayanirmala in Bhargavinilayam

വിജയ നിര്‍മല. മലയാളിയെ ആദ്യമായി പേടിപ്പിച്ച  യക്ഷി എന്നൊക്കെ  പറയാം ഇവരെ പറ്റി. പക്ഷെ ഇതില്‍ കൂടുതല്‍ ഒരു സംഭവം ആണ് വിജയ നിര്‍മല. ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത നടി എന്ന ചരിത്രം രചിച്ചത് ഇവരാണ്. പല ഭാഷകളില്‍  ആയി 47 ചിത്രങ്ങള്‍ ആണ് ഇവര്‍ സംവിധാനം ചെയ്തത്. 1957 -ല്‍ ബാലതാരമായി അഭിനയം തുടങ്ങിയ വിജയ നിര്‍മലക്ക് പക്ഷെ അഭിനയിക്കാന്‍ പറ്റിയ വേഷങ്ങള്‍ ഒന്നും വളര്‍ന്നപ്പോള്‍ കിട്ടിയില്ല.   മസാല വേഷങ്ങളില്‍ അഭിനയിച്ചു മടുത്ത അവസരത്തില്‍ ആണ് മലയാളത്തില്‍ നിന്നു ഒരു അവസരം കിട്ടുന്നത് .

സാഹിത്യ കാരന്‍ ആയ മധുവിന് കഥ പറഞ്ഞു കൊടുക്കാന്‍ പ്രേതം , രചന ബേപ്പൂര്‍ സുല്‍ത്താന്‍
. പ്രേതമായി എത്തിയ വിജയ നിര്‍മല ആ ഒരു സിനിമ കൊണ്ടു മലയാളികളെ  കയ്യിലാക്കി . പിന്നെ മലയാളത്തിലെ  ആദ്യ എ പടം ആയ കല്യാണ രാത്രിയില്‍ !
പിന്നെ വിജയ നിര്‍മലയുടെ തേരോട്ടം ആയിരുന്നു മലയാളത്തില്‍ .അഭിനയ സാധ്യത ഉള്ള ഒട്ടേറെ ചിത്രങ്ങള്‍ – കല്യാണ ഫോട്ടോ, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ – അങ്ങനെ ഒട്ടേറെ. ഇടയ്ക്കു നിശാഗന്ധി എന്നൊരു ചിത്രത്തില്‍ വീണ്ടും യക്ഷി ആയെങ്കിലും ആ യക്ഷിയെ മലയാളികള്‍ തിരസ്കരിച്ചു . അതിനിടക്ക് ആദ്യ സംവിധാന സംരംഭം , ഐ വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി .
Kavitha (1973) Pattupusthakam Cover
Courtesy : MSI
തെലുങ്ക് ചിത്രങ്ങളില്‍ സ്ഥിരം നായകന്‍ ആയ കൃഷ്ണ ഘട്ടമാനെനി വിജയ നിര്‍മലയുടെ ജീവിതത്തിലെ നായകന്‍ ആയതോടെ സംവിധായിക എന്ന നിലയില്‍ അവര്‍ പ്രശസ്തയായി . വിജയകൃഷ്ണ  മൂവിസ് നിര്‍മ്മിച്ചത്‌ പല ഭാഷകളില്‍  ആയി പതിനഞ്ചു ചിത്രങ്ങള്‍ . മലയാളത്തില്‍ 25  ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിതാ എന്ന ബഹുമതിക്ക് മാത്രമല്ല , മലയാളത്തിലെ ആദ്യത്തെ യക്ഷി , മലയാളത്തിലെ ആദ്യത്തെ എ ചിത്രത്തിലെ നായികാ , മലയാളത്തില്‍ ആദ്യത്തെ സംവിധായിക എന്ന ബഹുമതികള്‍ക്ക് ഉടമയാണ്. മകന്‍ നരേഷ് തെലുങ്ക്‌ സിനിമയില്‍ ഒരു നടന്‍ ആണ്.

ഇന്ന്, മാര്‍ച്ച്‌ 20 ന്, മലയാളിയുടെ പ്രിയപ്പെട്ട യക്ഷിക്ക് 66 വയസ്സ് തികയുന്നു.

Pottatha Ponnin from Bhargavi Nilayam (1964)

4 thoughts on “മലയാളിയുടെ പ്രിയപ്പെട്ട യക്ഷിക്ക് പിറന്നാള്‍ ആശംസകള്‍

  1. In the later years she appeared in Durga(Her character in this film sings the songs Sanchaari Swapna Sanchaari and Sabari Malayude Taazhvarayil) and Ponnapuram Kotta. I remember vijayanirmala in Paavangal Pennungal (Her Charecter sing one hit in the film – Prathimakal). She also appears in Tenaruvi ( The song her charecter sings is Pranayakala Vallabha)

    Sajith

  2. Jay,
    Remember reading in Madhu Vyppana’s book Black & White about how “Kavitha”‘s production was a whole lot of IV Sasi and a wee bit VijayaNirmala 🙂 but then again, no one would have taken up distribution had it been his name as the director ( He was a struggling art director vying to be an Asst director those days ).I have read somewhere that she even remade the movie in Telugu, but have no idea of the name..Thanks..cm

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.