നവോദയ അപ്പച്ചന്റെ ഒരു പഴയ ക്രിസ്മസ് വെല്ലുവിളി.

Manjil VirinjalPookkall Poster
Pix Credit : MSI

1980 ഡിസംബര്‍ 25.

ജയന്റെ മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. ആ ഷോക്കില്‍ നിന്നും ആരാധകര്‍ കരകയറിയില്ല. അവര്‍ ജയന്റെ അല്ലാതെ ഒരു സിനിമയും കാണില്ല എന്ന വാശിയില്‍ ആണ്. ജയന്‍ അഭിനയിച്ച ചിത്രങ്ങള്‍ തകര്‍ത്തു വാരുന്നു. അതിനിടയില്‍ ഒരു ചിത്രം തീയറ്ററുകളില്‍ എത്തി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ !

മാളിയപുറക്കല്‍ ചാക്കോ പുന്നൂസ് എന്ന നവോദയ അപ്പച്ചന്‍ നിര്‍മിച്ച ഈ ചിത്രം ശരിക്കും ഒരു വലിയ വെല്ലു വിളി ആയിരുന്നു. പുതിയ നായകന്‍, പുതിയ വില്ലന്‍, പുതിയ നായികാ, പുതിയ സംഗീത സംവിധായകന്‍, എന്ന് മാത്രമല്ല പുതിയ ഒരു സംവിധായകന്‍ കൂടി രംഗത്ത് വന്നു. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകന്‍ ശങ്കര്‍ ആയിരുന്നു. അതിനു മുന്‍പ് ശങ്കര്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചു – ടി രാജേന്ദ്രന്‍ (അതെ, ചിമ്പുവിന്റെ അച്ഛന്‍) എന്ന തമിഴിലെ സംവിധായകന്റെ ആദ്യ ചിത്രം ആയ ഒരു തലൈ രാഗം ആയിരുന്നു അത് ! നായിക പൂര്‍ണിമ ജയറാം അതിനു മുന്‍പ് ചെറിയാച്ചന്റെ ക്രൂര്യകൃത്യങ്ങള്‍ എന്ന ചിത്രത്തില്‍ തല കാണിച്ചിരുന്നു. വില്ലന്‍ ആവട്ടെ തിരനോട്ടം എന്ന സിനിമയില്‍ അഭിനയത്തിന് ഹരിശ്രീ കുറിച്ച മോഹന്‍ലാലും. കൊടൈകനാലില്‍ ജോലിക്ക് വരുന്ന പ്രേം കൃഷ്ണന്‍ അവിടെ ഉള്ള പ്രഭയും ആയി പ്രണയത്തില്‍ ആകുന്നു . എന്നാല്‍ പിന്നീടാണ്‌ പ്രേം മനസ്സിലാക്കുന്നത്‌ പ്രഭ വിവാഹിത ആണെന്നും ഭര്‍ത്താവു നരേന്ദ്രന്‍ എന്ന വില്ലന്‍ ആണെന്നും . കഥയുടെ അവസാനം നരേന്ദ്രന്‍ പ്രഭയെ കൊല്ലുന്നു പ്രേം നരേന്ദ്രനെ കൊന്നു ആത്മഹത്യാ ചെയ്യുന്നു.

Pattupusthakam of Manjil Virinja Pookkal (1980)
Pix Courtesy : MSI

നായകനും, നായികയും, വില്ലനും കൊല്ലപെടുന്നു, നായിക വിവാഹിത – തുടങ്ങി ഒട്ടേറെ പിഴവുകള്‍ (?) ആ ചിത്രത്തില്‍ ഉണ്ട് എങ്കിലും അതിന്റെ അവതരണം പ്രേക്ഷകരെ ആകര്‍ഷിച്ചു . ആദ്യ വാരങ്ങളില്‍ ജനങ്ങള്‍ കയ്യൊഴിഞ്ഞ ഈ ചിത്രം ദിവസം കഴിയും തോറും വന്‍ ഹിറ്റിലേക്ക് കുതിച്ചു . ഓരോ തീയട്ടരുകളിലും ആരാധകരെ കാണാന്‍ ശങ്കറും പൂര്‍ണ്ണിമയും മോഹന്‍ലാലും എത്തി.ഇനി ഇതിനു പുറകിലെ ചില രസകരമായ വസ്തുതകള്‍ അന്നത്തെ മാസികകളില്‍ വായിച്ചതു പറയാം. മോഹന്‍ലാലിന്‍റെ നരേന്ദ്രന്‍ എന്ന കഥാപാത്രത്തിനു ആദ്യം നറുക്ക് വീണത്‌ സുകുമാരന് ആയിരുന്നു. എന്നാല്‍ തന്റെ നരേന്ദ്രന്‍ വളരെ ചെറുപ്പമാണ് എന്ന് ഫാസിലീന്ടെ വാശിയില്‍ മോഹന്‍ലാലിനു നറുക്ക് വീണു.
ഷൂട്ടിംഗ് നടക്കവേ മോഹന്‍ലാലിനു ഒരു അപകടം പറ്റി കാലു പ്ലസ്റെര്‍ ഇട്ടു. ഇന്നത്തെ പോലെ മോഹന്‍ലാലിനു വേണ്ടി ഷൂട്ടിംഗ് മാറ്റി വയ്ക്കാന്‍ അപ്പച്ചന്‍ തയ്യാറായില്ല. പ്ലസ്റെര്‍ ഇട്ട കാലുമായി മോഹന്‍ലാല്‍ അഭിനയിച്ചു. ശങ്കറും ആയി ഉള്ള സംഘട്ടന രംഗത്ത് വടിയും കുത്തി ആണ് മോഹന്‍ലാല്‍ വരുന്നത്.

ഇതിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് ജെറി അമല്‍ദേവ് എന്ന സംഗീതഞ്ജന്‍ ആയിരുന്നു . ഇതിലെ ഒരു പാട്ട് രംഗത്ത് പൂര്‍ണിമ ഡബിള്‍ റോളില്‍ വരുന്നുണ്ട് . അന്നത്തെ കാലത്ത് പ്രേക്ഷകരെ ഒത്തിരി ആകര്‍ഷിച്ച ഒരു രംഗം ആയിരുന്നു (പിന്നീട് ശ്യമയിലെ ചെമ്പരത്തി പൂവില്‍ വീണ്ടും ഇത് കണ്ടു. തുടര്‍ന്നു പല പടത്തിലും ഇത് വന്നിട്ടുണ്ട് അതില്‍ ഏറ്റവും ഹിറ്റ്‌ ആയതു മാണിക്യ കയ്യാല്‍ മേഞ്ഞു മെനഞ്ഞു (വര്‍ണ പകിട്ട്) ആയിരുന്നു.

ഇതാ ആ ഗാനം.

ഈ ചിത്രം വാരികൂട്ടിയത് ഒന്നോ രണ്ടോ അല്ല ഒട്ടേറെ പുരസ്കാരങ്ങള്‍ ആയിരുന്നു. ജയനോടുള്ള ആരാധനാ മൂത്ത് മറ്റു സിനിമകള്‍ മാറ്റി വച്ച പ്രേക്ഷകര്‍ അതൊക്കെ മറന്നു ഈ ചിത്രത്തെ ഹൃദയത്തോട് ചേര്‍ത്തു.

ശേഷം.

ശങ്കര്‍ വെറും പ്രേമ നായകന്‍ ആയി മാറി . കിട്ടുന്ന വേഷങ്ങള്‍ എല്ലാം ഒരു പോലെ . കഥ പാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശങ്കര്‍ ശ്രമിച്ചില്ല. ഫലം പ്രതീക്ഷിച്ച പോലെ ജനത്തിന് മടുത്തു തുടങ്ങി. ഒടുവില്‍ വില്ലന്‍ വേഷങ്ങള്‍ വരെ ചെയ്തെങ്കിലും ജനം തിരസ്കരിച്ചു. പൂര്‍ണിമ വളരെ പെട്ടെന്നാണ് സൌത്ത് ഇന്ത്യ മുഴുവന്‍ കീഴടക്കി . ഈ ചിത്രത്തിന് മുന്‍പ് മൂന്നു ഹിന്ദി ചിത്രങ്ങളില്‍ തല കാണിച്ച പൂര്‍ണിമ പിന്നീട് തമിഴ് സംവിധായകന്‍ ഭാഗ്യരാജിന്റെ ഭാര്യ ആയി . തുടര്‍ന്നു അഭിനയം നിര്‍ത്തി. പൂര്‍ണിമയുടെ മക്കള്‍ ശന്തനുവും ( എന്ജേല്‍ ജോണ്‍) ശരണ്യയും (ഫോട്ടോ ഗ്രാഫര്‍) മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഫാസില്‍.

ആദ്യ ചിത്രത്തിന്റെ കെട്ട് തലയ്ക്കു പിടിച്ച ഫാസില്‍ മറക്കില്ലൊരിക്കലും, ധന്യ, തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു അത് രണ്ടും പരാജയം ആയിരുന്നു. ഈറ്റില്ലം എന്ന ചിത്രം നല്ല അഭിപ്രായം നേടി എങ്കിലും തീയറ്ററില്‍ ആളിനെ നിറയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു അല്പം സാവകാശം എടുത്തു ചെയ്ത “എന്‍റെ മാമാട്ടികുട്ടിഅമ്മയ്ക്ക്” വന്‍ ഹിറ്റ്‌ ആയി. ( തീയറ്ററില്‍ വിജയിക്കാത്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിന് മികച്ച ജനപ്രീതിക്കുള്ള അവാര്‍ഡ്‌ കിട്ടിയത് വേറൊരു അതിശയം). മലയാളത്തിലെ ഏറ്റവും നല്ല ക്ലാസ്സിക്‌ ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രതാഴ് ഫാസിലിന്റെ സംഭാവന ആണ്.

ഇനിയാണ് വില്ലന്റെ കഥ.

മോഹന്‍ലാല്‍ പിന്നെയും വില്ലന്‍ ആയി . ഒരു ചാന്‍സും കളയാതെ കിട്ടിയ പടത്തില്‍ എല്ലാം കയറി അഭിനയിച്ചു. എങ്കിലും ഒരു ആകര്‍ഷണം എവിടെയോ ഉണ്ടായിരുന്നു. തുടര്‍ന്നു ഉപനായകന്‍ ആയി . മമ്മൂട്ടി നായകന്‍ ആയ പല ചിത്രങ്ങളിലും മോഹന്‍ലാല്‍ വില്ലന്‍ ആയി ഒരിക്കല്‍ മമ്മൂട്ടിയുടെ മകന്‍ ആയി വരെ മോഹന്‍ലാല്‍ അഭിനയിച്ചു ( പടയോട്ടം) മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തന്നെ തല്ലിയ ശങ്കറിനെ കിഴക്കുണരും പക്ഷിയില്‍ തിരിച്ചു തല്ലി പ്രേക്ഷകരെ തൃപ്തിപെടുത്തി!

നരേന്ദ്രന്‍ രംഗപ്രവേശം ചെയ്യുന്നു !

ഇനി ഈ ചിത്രം നേടിയ പുരസ്കാരങ്ങള്‍ നോക്കാം

 • ജനപ്രീതി നേടിയ ചിത്രം.
 • മികച്ച നടി –  പൂര്‍ണിമ ജയറാം
 • മികച്ച സംഗീതം  – ജെറി അമല്‍ദേവ്
 • മികച്ച ഗായകന്‍ – യേശുദാസ്
 • മികച്ച ഗായിക – എസ് ജാനകി
 • മികച്ച പശ്ചാത്തല സംഗീതം – ഗുണ സിംഗ്

ഈ ചിത്രം തീയറ്ററില്‍ എത്തിയിട്ട് ഇപ്പോള്‍ 31 വര്‍ഷം.

നന്ദി : വികിപീടിയ , ഒപ്പം ഓര്‍മ്മകള്‍ പങ്കു വയ്ച്ചു എന്നെ സഹായിച്ച എല്ലാ സന്മനസ്സുകള്‍ക്കും.

16 thoughts on “നവോദയ അപ്പച്ചന്റെ ഒരു പഴയ ക്രിസ്മസ് വെല്ലുവിളി.

 1. Dear Jay,
  Got to see this article just now. Manjil Virinja Pookkal released wile I was in college at a time when I had stopped watching Malayalam movies because of the kind of movies that was getting churned out… 😦 . You see one and you have seen them all. Had migrated to watching Tamil movies as there was a sea change in the kind of movies in Tamil. Thanks to K Balachander, Bharathi Raja, T Rajendran, Balu Mahendra and of course to a very great extend Bhaagyaraaj. That was the time when Ilayaraaja started composing and the songs were the icing on the cake.
  Remember seeing Oru Thalai raagam well before Manjil Virinja Pookkal.
  Had not seen MVP till it was well into its 4th week. Had made several attempts at New Theatre Palakkad. Was always running to packed houses. And finally when I got to watch it…. I was floored. Maybe if I had watched it today, I would be having a different opinion. Never tried to watch it again!!!
  MVP brought such freshness to the silver screen. New faces on screen and behind! And all of them made it big! Except maybe Shankar. I personally feel that it was his voice that was the main reason for his downfall. If I remember right Shankar himself dubbed for both Oru Thalai Raagam and Manjil Virinja Pookkal. And later on with his voice got dubbed. However he only got stereotyped roles after the huge success of MVP.
  Comparatively Mohanlal had lesser screen space. But the scenes where he appeared brought terror amongst viewers. Such was the impact.
  Keep going Jay! Waiting for more such articles… 🙂

 2. Actually Krishnachandran dubbed for shankar in other movies. dont know whether this was hos own voice or not.
  and it was Shankar who announced an idea for a remake of MANJIL VIRINJA…and Vinu Mohan wanted to act as Narendran.
  and the rare honour of pairing with both mother and daughter goes to Mammootty who had been paired with Lakshmi in movies like AATTUVANHCI ULANJAPPOL and later with Aiswarya in JACKPOT.

  1. you are right NARAYANJEE… and MOHANLAL also has got the opportunity to be paired with mother and daughter (with poornima in many movies and with saranya bhagyaraj in PHOTOGRAPHER) krishnachandran dubbed for shankar in some movies but I think someone called SURESH was the regular voice of shankar.. not sure about the name Suresh.. i will clarify it soon.. shankar has given his voice in PADAYOTTAM and MANJIL VIRINJA POOKKAL..

  2. During the shooting of Kadath, Shankar’s fan insisted him to avoid “lungi” roles . So he was careful to choose “pant n inserted shirt” roles ! (Shankar only disclosed this once)

 3. Just when I was about to ask when r u going to write about Manjil Virijna Pookal I see this 🙂 I was thrilled to re-visit the movie a few days ago on Surya T.V mainly for the music. Even I was trying to find out how could Shankar have survived by entering in with such a voice ( if its’s his own ). And yes that godown fight scene is seriously a tribute to Deewar ( but not a match at all ). What’s funny is that Sleeping with the enemy ( 1991 ) inspired many Indian films like Yaarana ( Madhuri-Rishi Kapoor ), Daraar, Agni Sakshi, Pelli, Aval Varuvala etc but Fazil made Manjil Virinja Pookal way back in 1980 and it has the same theme 🙂

  1. What you said is correct. Films like Agnisakshi ,Darrar has the shades of Manjil virinja Pookal.
   When is was 12 years old manjil Virija Pookal was realeased. How sweet was the story, songs,Then Shankar,Poornima Jayaram and the great Mohanlal. The introduction of Mohanlal was excellent. Nobody will forget the acting skill of Lal. From the begining itself he dubbed his voice himself. But Shankar after Manjil Virinja Pookal used the voice of other dubbing artist .
   Also until 1980 the regular villans of malayalam industry were Joseprakash,Balan .K Nair,K.P. Ummer etc….( Mannerism of pipe smoking and Big Thunder laugh)
   Lal’s entry totally changed the villans image.
   Recently fazil announced to remake Manjil Virinja Pookal again. But i am sure it will not be same like the old manjil virija pookal which is considered as one of the beautiful films of malayalam film history.

 4. Great article. Brings back memories from 3 decades ago. I remember the first week there were hardly anyone to watch the show. Jayan movies were doing brisk business following his untimely death, (even some movies where he only appears for 5 minutes were brought out of the cans and were cashing in), it was a brave move from Appachan.

  I think the major success factors for the movie were:

  1. A great love story, rather a triangle, with a tragic twist unlike the trend of malayalam films…
  2. Great songs with stunning picturisation
  3. Probably one of the best villain character in Malayalam movies till that day…I think people went back to see the evil villain more than to see Shankar or Poornima’s character!

  Even in those days I used to wonder how can he be a hero, at best he was a girly man!!! I really appreciate the efforts put in by you and hope to see more from you in the coming weeks/months.

 5. >>but I just couldn’t get the Madhuri Dixit bit
  didnt understand. I meant MD has acted as lead pair opposite son Akshaye and father Vinodh. Dayavan (copy of Nayakan) was her debut movie.

  1. madhuri dixit’s debut movie was ABODH and not DAYAVAAN… she was noticed in DAYAVAAN though both her first two movies (ie ABODH and DAYAVAAN) were utter flops…

   regarding manjil virinja pookkal.. FAZIL was very much in love with the classic GODOWN fight scene picturised by Yash chopra with amitabh in 1975 movie DEEWAAR and he wanted the same situation in this film too and ie why they shot a fight between MOHANLAL with his Gang and SHANKAR in a similar GODOWN and they bought the fight master from Bombay to shoot it.. also LAL acted in that fight scene with a broken leg with heavy plastering…

 6. Ente arivyil shankar thanneyanu shabdam koduthathu. Mohanlal acted with Poornima, Shanthanu Bhagyaraj and Saranya Bhagyaraj.. And can I say with Sukumaran, Prithviraj and Indrajith too? Anju acted as Mammootti’s daughter and wife. Anju was the heroine of Mohanlal in Thazhavaram. Rajesh , thanks for the infos…

  1. JayJay, Thanks for those. Has Mohanlal appeared with Prithviraj? What I was trying to focus was not just acting together but being paired as Hero/Heroine.

 7. Did Shanker dub for this movie? The voice was terrible. Have heard that Suresh Gopi used to give voice to Shanker during his prime. Could never verify this.

  OT:Did Sharanya act opposite Mohanlal in Photographer? In that case it has to be a rare pairing in Malayalam industry where an actor being paired both againt Mom and daughter.
  Similar observation from other industries:
  Dimple Kapadia has paired with Both Dharmendra and Sunny. She also was paired with Akshayye Khanna in Dil Chahta Hai. Im assuming she might also have been paired in a movie with Vinod Khanna.
  Shriya Saran has paired with Rajnikanth and his son in law, Dhanush.
  Madhuri Dixit has been paired with both Akshaye Khanna (Mohabbat) and Vinod Khana (Dayavan)

  1. Dear Rajesh,
   Terrible would be an understatement. I remember watching that movie and wondering ( with the ‘supremely high machismo standards’ of Jayan as the benchmark then 🙂 as to who in their right mind gave this “Appee hippy” the title role for the movie! I mean, c’mon, even with his raw edges, Mohanlal was terrifying, but, Shankar ? Maaaaaan !And coupled with that voice, the net effect was cringeworthy. have no idea who dubbed for him and the factoid about Suresh Gopi needs further detective work :). Yes, Sharanya did act in Photographer which makes Mohanlal the surreal distinction of pairing with both mother and daughter in a lead role. I wouldn’t be surprised if another one with the the next generation do happen onscreen. No Sir.And thanks so much for the trivia on Hindi, but I just couldn’t get the Madhuri Dixit bit :D..regards..cm

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.