Remembering MS Baburaj

Baburaj.M.S | Music Director

March 9, 1929 – October 7, 1978.

 [Courtesy : Khader Pattepadam.]

1978 ഒക്ടോബര്‍ 7നാണു എം.എസ്‌.ബാബുരാജ്‌ ലോകത്തോട്‌ വിടപറഞ്ഞത്‌. ഈ ഒക്ടോബര്‍ 7നു 33 വര്‍ഷം പിന്നിടുന്നു. വിവിധ സ്ഥലങ്ങളില്‍ ബാബുരാജ്‌ അനുസ്മരണ പരിപാടികള്‍ നടക്കുന്നു.

1.കൊടുങ്ങല്ലൂരില്‍ 7നു വൈകീട്ട്‌ ബാബുരാജ്‌ ഫൌണ്ടേഷന്‍ ഉദ്ഘാടനവും എസ്‌.ജാനകിക്ക്‌ ബാബുരാജ്‌ അവാര്‍ഡ്‌ സമര്‍പ്പണവും. മന്ത്രി ഗണേഷ്‌കുമാര്‍, ടി.ഏന്‍.പ്രതാപന്‍,എം.എല്‍.എ.തുടങ്ങിയവര്‍ പങ്കെടുക്കുന്നു. അവാര്‍ഡ്‌ സമര്‍പ്പണം:കമല്‍. (ഒരു ലക്ഷത്തി ഒന്ന്‌ രൂപയാണു അവാര്‍ഡ്‌ തുക) കല്ലറ ഗോപന്‍ നയിക്കുന്ന ബാബുരാജ്‌ സംഗീത നിശയും ഒരുക്കിയിട്ടുണ്ട്‌.

Update 8 Oct 2011 :  Report from Mathrubhoomi Online.
MS Baburaj Foundation Award for S Janaki - Mathrubhoomi Online

2. ചാലക്കുടി ബാബുരാജ്‌ ഫോറത്തിന്‍റേയും വാളൂര്‍ ഗ്രാമീണ വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ 8നു ബാബുരാജ്‌ അനുസ്മരണവും, ചെമ്പൈ സംഗീത പുരസ്കാരം നേടിയ വിശ്രുത വീണവിദ്വാന്‍ എ.അനന്തപദ്മനാഭനു സ്വീകരനവും.
വേദി: മഹേശ്വരി മെമ്മോറിയല്‍ ഹാള്‍, വാളൂര്‍ ( മാളയ്ക്കു സമീപം).
സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ.മേനോന്‍, സിനിമ സംവിധായകന്‍ സുന്ദര്‍ദാസ്‌, ജയകൃഷ്ണന്‍‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.അന്നമനട ബാബുരാജ്‌ നയിക്കുന്ന മെഹ്ഫിലും സംഘടിപ്പിക്കുന്നുണ്ട്‌.

Update 10 Oct 2011 : courtesy  of Khader Pattepadam.

[ ഒക്ടോബേ 8നു മാളയ്ക്കടുത്ത വാളൂരില്‍ നടന്ന  ബാബുരാജ് അനുസ്മരണം അവിടത്തുകാര്‍ക്ക് വേറിട്ടൊരനുഭവമായി. ചാലക്കുടി പുഴയോരത്തെ സ്വച്ഛതയില്‍ തികച്ചും അനാര്‍ഭാടമായി നിലകൊള്ളുന്ന മഹേശ്വരി ഹാളായിരുന്നു വേദി. വൈകീട്ട്‌ 6 മണിയോടെ ഭേദപ്പെട്ടൊരു സദസ്സ്‌ അവിടെ രൂപം കൊണ്ടു. നല്ലൊരു പങ്കും സ്ത്രീകളായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ പി.കെ.ശിവദാസിന്റെ അദ്ധ്യക്ഷതയില്‍ സംഗീത സംവിധായകനും ഗായകനുമായ ശ്രീവത്സന്‍ ജെ. മെനോന്‍ പരിപാടി ഉദ്ഘാടനും ചെയ്തു, വിശ്രുത വൈണികനും ചെമ്പൈ സംഗീത പുരസ്കാര ജേതാവുമായ എ.അനന്തപത്മനാഭനു ‘ചാലക്കുടി ബാബുരാജ്‌ ഫോറ’ത്തിന്റെ  ഉപഹാരം ടി.കെ സതീശന്‍ സമ്മാനിച്ചു. തുടര്‍ന്ന് ജയകൃഷ്ണന്‍ ബാബുരാജ്‌ അനുസ്മരണ പ്രഭാഷണം നടത്തി. യോഗം തീര്‍ന്നതോടെ ഹാളിന്റെ നടുവില്‍ സജ്ജീകരിച്ച തട്ടില്‍ കമ്പളം വിരിച്ചു. ഹാര്‍മ്മോണിയവും, തബലയും, ടൈമറും എടുത്തുവെച്ചു. ജനം കമ്പളത്തട്ടിനു ചുറ്റുമായി ഇരിപ്പുറപ്പിച്ചു. പരമന്‍ അന്നമനടയുടെ കൈവിരലുകള്‍ ഹാര്‍മ്മോണിയക്കട്ടകളില്‍ വെറുതെയൊന്നു പരതി. രണ്ടു വാദ്യ സംഗീത വിദ്യാര്‍ത്ഥികളും പരിണിതപ്രജ്ഞനായ അഖിലേഷും തബലകളില്‍ അനക്കമിട്ടു. വിജയകൃഷ്ണന്റെ  കൈകളില്‍ ടൈമര്‍ ചലിച്ചു തുടങ്ങി. ഒരു ‘മെഹ്ഫി’ല്‍ അവിടെ  ആരംഭിക്കുകയായിരുന്നു… സംഗീതകാരനായ ബാബുരാജ് അന്നമനട ബാബുരാജിനെപ്പറ്റിയും, ബാബുരാജിന്റെ ഗാനങ്ങളെപ്പററിയും,ബാബുരാജിന്റെ  മെഹ്ഫില്‍ ദര്‍ബാറുകളെപ്പറ്റിയും ചെറുവിവരണം നടത്തി. പിന്നെ വേനലിലെ ചാറ്റല്‍മഴ പോലെ.. ഇളം നിലാവിന്റെ ചാരുത പോലെ ..ബാബുരാജിന്റെ വിസ്മയ ഗാനങ്ങള്‍ വിരിഞ്ഞുണര്‍ന്നു.. . .. പാട്ടുകാരില്‍ ഒമ്പതാം ക്ളാസ്സുകാരി ഗായത്രി മുതല്‍ സപ്തതി കഴിഞ്ഞ പരമേട്ടന്‍ വരെയുള്ളവര്‍ ഉണ്ടായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ദീപപ്പൊലിമകളില്ലാതെ കാതടപ്പിക്കുന്ന വാദ്യഘോഷങ്ങളില്ലാതെ ആത്മാവിന്റെ കിളിവാതിലുകളില്‍  ഇമ്പമാര്‍ന്ന ഈണങ്ങള്‍ മെല്ലെ മുട്ടിയപ്പോള്‍ സദസ്സ് നിര്‍വൃതിയുടെ ആഴങ്ങളിലമര്‍ന്നു.പരമേട്ടന്‍ അവസാന ഗാനം പാടിക്കഴിഞ്ഞിട്ടും പിരിയാനിഷ്ടമില്ലാതെ ആളുകള്‍ അവിടെത്തന്നെയിരുന്നു. അവര്‍ സംഘാടകരോട്‌ പറഞ്ഞു : ‘ഇനിയും വേണം മെഹ്ഫില്‍’‍. അടുത്ത മാസം കൊരട്ടിയില്‍ കൂടാമെന്നും  ഭാസ്കരന്‍ മാഷിന്റെ ഗാങ്ങള്‍ക്കായി  ഒരു രാത്രി മാററി വെയ്ക്കാമെന്നും  തീരുമാനമായതിനു ശേഷമാണ് എല്ലാവരും പിരിഞ്ഞുപോയത്.]

3 .14നു കോഴിക്കോട്ട്‌: ശ്രീ. ജമാല്‍ കൊച്ചങ്ങാടി ബാബുരാജിനെക്കുറുച്ച്‌ എഴുതിയ പുസ്തകത്തിന്‍മേലുള്ള റോയല്‍റ്റി ബാബുരാജിന്‍റെ കുടുംബത്തിനു സമര്‍പ്പിക്കുന്നു.

———————–

4 thoughts on “Remembering MS Baburaj

 1. It was sad, wasn’t it to see such talent willfully destroyed? To think that a man of his calibre would eventually die alone, a pauper, near the railway tracks! However, he will always live on in his music. I wish you had also added some of the videos of his songs 🙂 (I’m being greedy, right?)

  PS: I have been trying to get my hands on a documentary on him called ‘Awaargi’. Have you heard of it? And is it readily available?

  1. Hi Anu,
   That was just a program itinerary shared by a learned friend in one of the very popular music forums online. I just shared it here to spread the word. Now, Babukka’s music, THAT’s a different ballgame altogether 🙂 I am right now working on a post that I thought should have 10 of my favorites and has already undergone close to 25 iterations. Wills surely have it up by today. Regarding the documentary, no, I have no idea. Will check for it surely..Regards..cinematters

   1. You can limit yourself to 10 songs from Baburaj’s music? That is like me trying to find *only ten* songs of Salil Choudhary’s to make up a list! 🙂 Do put up his songs, though. It’ll be nice to brush off the cobwebs of old memories.

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.