മലയാള സിനിമയില്‍ പോലീസിന് മാന്യമായ ഒരു മുഖം കൊടുത്തത് റണ്‍ജി പണിക്കര്‍ ആണെങ്കില്‍ എസ് എന്‍ സ്വാമിക്ക് എന്ത് കൊണ്ടോ പോലീസിനോട് ഒരു അവഗണന ഉണ്ട്.
കൂടും തേടി, ഒരു നോക്കു കാണാന്‍, സ്നേഹമുള്ള സിംഹം (കഥ – അജയഘോഷ്) തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരനാടകം രചിച്ച സ്വാമിയുടെ ജീവിതം മാറി മറിയുന്നത് 1987- ല്‍ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തോടെ ആണ്. തൊട്ടടുത്ത വര്‍ഷം സി ബി ഐ യില്‍ നിന്നും വിരമിച്ച രാധ വിനോദ് എന്ന ആളിന്റെ പ്രേരണയില്‍ എഴുതിയ സി ബി ഐ ഡയറി കുറിപ്പ് , കേരളത്തില്‍ മാത്രം അല്ല , തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ ദിവസം ഓടിയ മൊഴിമാറ്റചിത്രം ആയി !
സ്വാമിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയ രണ്ട് ചിത്രങ്ങളില്‍ നിന്നു തുടങ്ങാം.
ഒരു സി ബി ഐ ഡയറി കുറിപ്പ്.
ചിത്രത്തില്‍ നല്ലവനായ പോലീസ് കാരന് ആയ ക്യാപ്റ്റന്‍ രാജു കുറച്ചു നേരമേ ഉള്ളു. പിന്നെ വരുന്നത് അഴിമതി വീരന് ആയ ദേവദാസ്(സുകുമാരന്‍) ആണ്. “മീശ പിരിച്ച പാരമ്പര്യവും ഞങ്ങള്‍ക്ക് ഉണ്ട്” എന്ന് ദേവദാസ് പറയുന്നും ഉണ്ട്. ലോക്കല്‍ പോലിസ് അന്വേഷിച്ചിട്ട് ശരിയാവാതെ സി ബി ഐ ക്ക് കൊടുക്കുന്ന ഈ കേസ് പോലീസിന് കളങ്കം തന്നെ ആണ്.
ഒരു ചിത്രത്തിന്റെ നാല് ഭാഗങ്ങള്‍ വരിക, അതിലെല്ലാം ഒരാള്‍ തന്നെ നായകന് ആകുക, (ഇത് ഇന്ത്യന്‍ സിനിമയില്‍ ആദ്യം), ആ ബഹുമതി എസ് എന്‍ സ്വാമിക്കും, മധുവിനും, മമ്മൂട്ടിക്കും സ്വന്തം. പക്ഷെ തുടര്‍ന്നു ഉള്ള സിനിമയില്‍ ദേവദാസിനെ മകന് (സായികുമാര്‍) അതിലും വലിയ അഴിമതികാരന്‍ ആയി.
അച്ഛന്റെ മകന്.
അടുത്ത ആ ചിത്രം ഇരുപതാം നൂറ്റാണ്ട് ആണ്.
അധോലോകത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ നായകന് അധോലോകത്തുനിന്നും തന്നെ ആണ്. റോങ്ങ് സൈഡില്‍ പാര്‍ക്ക് ചെയ്ത വാഹനം എടുത്തു കൊണ്ടു പോകാന്‍ ശ്രമിച്ച നല്ലവനായ പോലീസ്കാരന്റെ(ശ്രീനാഥ്) വണ്ടി അടിച്ചു തകര്‍ത്താണ് സാഗര്‍ പ്രതികാരം ചെയ്യുന്നത്.
ഇവിടെയും പോലിസിനെ അവഗണിക്കപെടുന്നു, ഈ ചിത്രത്തിനും രണ്ടാം ഭാഗം എത്തി , പക്ഷെ സംവിധായകന് അമല്‍ നീരദ് ആയിരുന്നു. അവതരണത്തിലെ പിഴവ് മൂലം ആകാം ചിത്രം പരാജയപെട്ടു.
അഗസ്റ്റ് ഒന്ന്
അഗസ്റ്റ് ഒന്ന് എന്ന പേരില്‍ മമ്മൂടി നായകന് ആയ ഒരു കുറ്റാന്വേഷണ ചിത്രം ആയിരുന്നു അടുത്തത്. പെരുമാള്‍ എന്ന പോലിസ് ഓഫീസിരുടെ കഴിവുകള്‍ കണ്ടു ജനം കയ്യടിച്ച ആ ചിത്രത്തിനും രണ്ടാം ഭാഗം ഇറങ്ങി. പക്ഷെ രണ്ട് ചിത്രത്തിലും പോലിസ് വേഷം ധരിക്കാന്‍ പെരുമാളിന് താല്പര്യം ഉണ്ടായിരുന്നില്ല.
പിന്നെ ഒരു ഹോളിവുഡ് രീതിയില്‍ ഒരുക്കിയ മൂന്നാം മുറ എത്തി. അതില്‍ പോലീസിലെ സഹപ്രവര്‍ത്തകരുടെ പെരുമാറ്റം മൂലം പിന്മാറിയ അലി ഇമ്രാന് ( മോഹന്‍ലാല്‍) ആണ് നായകന്.
പി ജി വിശ്വംഭരന് വേണ്ടി ആകെ ഒരു കഥയെ എസ് എന്‍ സ്വാമി എഴുതിയിട്ടുള്ളൂ. കാര്‍ണിവല്‍ എന്ന ചിത്രത്തിലെ പ്രധാന വില്ലന്‍ തന്നെ ശ്രീരാമന് അവതരിപ്പിക്കുന്ന പോലീസുകാരന് ആണ്. ജോണ്‍ പോളിന്റെ അതിരാത്രവും ടി ദാമോദരന്റെ ആവനാഴിയും ഒത്തു ചേര്‍ന്നു ബലറാം Vs താരാദാസ് എന്ന ചിത്രം ഇറങ്ങിയപ്പോള്‍ അതിനു തിരക്കഥ എഴുതിയത് സ്വാമി ആണ്. പലപ്പോഴും തോറ്റു പോകുന്ന ഒരു ബലറാമിനെ ആണ് അതില്‍ കണ്ടതും.
ഒന്ന് കൂടി പറഞ്ഞു നിര്‍ത്താം.
രഹസ്യ പോലീസ്, പോസിറ്റീവ്, ബാബാ കല്യാണി, ദി ട്രൂത്ത്, നരിമാന് തുടങ്ങി എസ് സ്വാമിയുടെ പോലീസിന്റെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളും ഉണ്ട്, പക്ഷെ അല്ലാതെ ഉള്ള സിനിമകള്‍ ആണ് കൂടുതല്‍ വിജയം കൊയ്തത്.
SN Swami’s Stock over now. all the latest films are worst.