
Fly By Fruitie Pomegranate, a painting by Linda R. Herzog
[ Cinematters’ note: This Guest post is by Jaymohan CI, based out of UAE, someone who lives, eats and breathes Malayalam Cinema. Blessed with a unique sense of humor, coupled with incisive insight, conversations with Jay will have you chuckling away even after your customary goodbyes. This self-proclaimed Numbah One Fan on the 'middle-eastern' side of Periyar, is also a walking reference guide on the life and times of Prem Nazir. An active member of the MSI Community, you can read more about him here. ]
മലയാള സിനിമയില്‍ നീല പടങ്ങള്‍ എന്ന പേരില്‍ ഇറങ്ങിയിരുന്ന ചിത്രങ്ങള്‍ പിന്നീട് ഉച്ചപടം എന്ന മനോഹരമായ പേര് സ്വീകരിച്ചു. ചിത്രത്തില്‍ അക്കാലത്തെ മാദക നടിമാരുടെ മേനിയഴകിലെ നിമ്നോന്നതങ്ങളില്‍ കണ്ണുകളെ വിളയാടാന്‍ വിട്ടു സായൂജ്യം അടഞ്ഞ ഒരു ജനത, കൊട്ടകകളില്‍ നിന്നു ഇന്റര്‍ നെറ്റിലോട്ടു കുടിയേറ്റം നടത്തിയപ്പോള്‍ രാസലീലകള്‍ക്ക് അതിരുകള്‍ ഇല്ലാതായി.അതൊക്കെ വേറെ കാര്യങ്ങള്‍ , എന്നാല്‍ ഗാനങ്ങളിലെ അശ്ലീലം ആരും ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു ! ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ മലയാളത്തിലെ വികടകവി തിക്കുറിശ്ശി, സുഖം സുഖകരം എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ഒരു ഗാനം ഇങ്ങനെ,
പുഞ്ചിരിച്ചാല്‍ പുറത്തു കണ്മത് മുത്തോ മുല്ല മലര്‍ മൊട്ടോ
സഞ്ചരിച്ചാല്‍ കുലുങ്ങിടുന്നത് പന്തോ ചെമ്പവിഴ ചെപ്പോ
ഇതില്‍ എന്താണ് എന്ന് വ്യക്തമായില്ല എങ്കില്‍ ബലൂണ്‍ എന്നെ ചിത്രത്തില്‍ തിക്കുറിശ്ശി എഴുതിയത് കേള്‍ക്കു :
പാട്ട് ഇവിടെ.
“ചെഞ്ചോരി വായ്മലരില്‍ ചെന്തോണ്ടിച്ചുണ്ടുകളില്‍,
പുഞ്ചിരിപ്പാലമൃതം ഒഴുകുമ്പോള്‍
ശൃംഗാരപ്പദം പാടി മെയ്യാകെ കൈ തലോടി
തങ്കമേ നിന്നെ.. തങ്കമേ നിന്നെ തങ്കക്കുടമേ നിന്നെ,
പറയൂല്ല..ബാക്കി പറയൂല്ല”
ബാക്കി പറയണ്ട എന്ന് മലയാളിക്ക് അറിയാം !
സ്ത്രീകളുടെ മാറിട ഭംഗി ആണ് കൂടുതലും കവികളെ കൊതിപ്പിക്കുന്നത് എന്ന് തോന്നുന്നു. മലയാളത്തിലെ മഹാകവി പി ഭാസ്കരന്‍ അലിബാബയ്ക്ക് വേണ്ടി എഴുതിയ സുവര്‍ണ രേഖ നദിയില്‍ പറയുന്നത് ഇങ്ങനെ :
“നീല മലയില്‍ വിളഞ്ഞു നില്‍ക്കും നീര്‍ മാതളത്തിന്‍ പഴങ്ങള്‍ പോലെ
മാറില്‍ തുള്ളും മധുഫലങ്ങള്‍ പരവശനാക്കി പാദുഷയെ!”
പാട്ട് ഇവിടെ.
പി ഭാസ്കരന്‍ തന്നെ ശ്രീകൃഷ്ണ പരുന്തില്‍ എഴുതി :
“പൂമുലകള്‍ മൂടിടും മഞ്ഞലയാല്‍ മുലക്കച്ച
രാക്കിളിയും കൂട്ടരുമായ് വായ്ക്കുരവ പൊടിപൂരം.. “
പൂവച്ചല്‍ ഖാദര്‍ എഴുതിയ ശര റാന്തല്‍ തിരി താണു എന്ന ഗാനത്തില്‍,
“അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍,
മയങ്ങുവാന്‍ ഒരു മോഹം മാത്രം ഉണര്‍ന്നു നില്‍ക്കുന്നു”
… എന്നാണ് പാടിയത്.
പാട്ട് ഇവിടെ.
ദിലീപ്, “നിന്‍റെ മാറിലെ മായ ചന്ദന പോട്ടെനിക്കല്ലേ?” (മീശ മാധവന്‍) എന്നും പ്രിഥ്വി രാജ് “തുടുത്തു നില്‍ക്കും നെഞ്ചത്ത് എടുത്തു വച്ചതെന്താണ് ?” (വെള്ളിത്തിര) എന്ന് പാടിയത് ഓര്‍മയില്ലേ ? പ്രണയ നിലാവിന് വേണ്ടി ഒരു പാട്ട് ഇങ്ങനെ, “പാല്‍ കുടങ്ങള്‍ തുളുമ്പും നില പെണ്ണിനും ധാവണി പ്രായമല്ലേ !“
എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് പഴയ കാല കാബറെ പാട്ടുകള്‍..
ഇവയുടെ ഒക്കെ തല തോട്ടപ്പന്‍ ആയി “അധരങ്ങള്‍ വിതുമ്പുന്നു (1981)” എന്ന ചിത്രത്തിലെ ടി.തങ്കപ്പന്‍ രചിച്ച “ഞാന്‍ നടന്നാല്‍ തുളുമ്പും എന്‍” എന്ന് തുടങ്ങുന്ന ഗാനം. എല്‍ ആര്‍ ഈശ്വരിയുടെ മാദക ശബ്ദം കൂടി ആയപ്പോള്‍, !
ഇതാ ആ പാട്ടിന്‍റെ ഒരു ക്ലിപ്പിംഗ്.
അനുരാധ, സില്‍ക്ക് സ്മിത, ജയമാലിനി, തുടങ്ങിയവരുടെ രംഗങ്ങള്‍ക്ക് കൊഴുപ്പേകാന്‍ വാക്കുകളില്‍ കഴിയുന്നത്ര രതിഭാവം കൊണ്ടു വരാന്‍ കവികള്‍ ശ്രമിച്ചിട്ടുണ്ട്. “രാത്രിക്ക് നീളം പോര”, “തണുപ്പിത് പോര”, തുടങ്ങിയവ ഉദാഹരണങ്ങള്‍. “മഞ്ഞു പെയ്താലും പഞ്ചേന്ദ്രിയങ്ങളില്‍ അഗ്നി പടരുന്നു” എന്ന് എഴുതിയത് “ചന്ദന ലേപ സുഗന്ധവും കുട്ജാദ്രിയും” സമ്മാനിച്ച ജയകുമാര്‍ ആണ് !
ചുംബനത്തെ പറ്റി കവികള്‍ വാചാലരാകും.
“തത്തമ്മ ചുണ്ട് ചുമന്നത് തളിര്‍ വെറ്റില തിന്നിട്ടോ,
മാരനൊരാള്‍ തേനില്‍ മുക്കി നറുമുത്തം തന്നിട്ടോ..”
എന്ന് യൂസഫലി സംശയികുമ്പോള്‍, അതിലും മനോഹരമായ ഒരു വരി ആണ് മങ്കൊമ്പ് പറഞ്ഞത്, “അധരം കൊണ്ടു അധരത്തില്‍ അമൃത് നിവേദിക്കും അസുലഭ നിര്‍വൃതി!”
യൂസഫലിയുടെ സംശയം അവിടെയും തീരുന്നില്ല. ഈറ്റ എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ചോദിക്കുന്നു,
“മുറുക്കിച്ചുവന്നതോ, മാരന്‍ മുത്തി ചുവപ്പിച്ചതോ,
മുറ്റത്തെപ്പൂവേ മുക്കൂത്തിപ്പൂവേ മുത്തണി പൊന്‍മണി ചുണ്ട്,
നിന്‍റ മൂവന്തി ചോപ്പുള്ള ചുണ്ട് ?”
ചുവന്ന പാട്ട് ഇവിടെ.
ആദ്യരാത്രി കഴിഞ്ഞ നായിക “ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു” എന്ന് പാടിയാല്‍ എന്താണ് അര്‍ത്ഥമാക്കുക?
ആദ്യരാത്രിയെ പറ്റിയും കവികള്‍ പാടി പുകഴ്ത്തിയിട്ടുണ്ട്. അതില്‍ രസകരം എന്ന് പറയാവുന്നത് അശ്വമേധം എന്ന ചിത്രത്തിന് വേണ്ടി വയലാര്‍ എഴുതിയ “ഏഴു സുന്ദര രാത്രികള്‍ ആണ്”.അവ “ഏകാന്ത സുന്ദര രാത്രികള്‍” ആണ് . അത് കഴിഞ്ഞുള്ളവ അത്ര സുന്ദരമല്ല എന്നൊരു ഒളിച്ചിരിക്കുന്ന അര്‍ഥം ഇല്ലേ? എങ്കിലും ആദ്യ രാത്രിയെ പറ്റി വയലാര്‍, തൊമ്മന്റെ മക്കള്‍ക്ക് വേണ്ടി എഴുതിയത് ഇങ്ങനെ :
“ആദ്യ രാത്രി മധുവിധു രാത്രി അനുരാഗ സുരഭില രാത്രി,
തളിരിട്ട മാനസപ്പൊയ്കകള്‍ നിറയെ കുളിര് കോരിയിടും രാത്രി.. “
ഇതാ ഇവിടെ വരെ എന്ന ചിത്രത്തിന് വേണ്ടി യൂസഫലി എഴുതിയ,
“രാസലീലയെ മൃദുലവികാരം പുളകംചൂടും മദനോത്സവവേളാ…” എന്നാണ് വര്‍ണ്ണിച്ചത്. അതുപോലെ “തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടിയുടെ ഇളനീര്‍ കുടം ഉടയ്ക്കുന്നത്” ഇന്നും ആസ്വാദകര്‍ ഏതു അര്‍ത്ഥത്തില്‍ ആണ് കാണുന്നത് എന്നറിയില്ല.
തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടിയുടെ ഗാനം.
രചയിതാവിനെ മറികടന്ന ചിത്രമാണ് നൃത്തശാല (1972) . “പൊന്‍ വെയില്‍ മണിക്കച്ച അഴിഞ്ഞു വീണത്” സംവിധായകന്‍ എ ബി രാജ് കണ്ടത് വേറെ രീതിയില്‍ ആയി പോയി. ഒട്ടകം (1978) എന്ന ചിത്രത്തിന് വേണ്ടി പാപ്പനംകോട് മണി എഴുതി ജയചന്ദ്രന്‍ ആലപിച്ച “അറ്റിന്കരയില്‍ നിന്നും” എന്ന ഗാനം കുറച്ചു കൂടെ പച്ചയായി കാര്യങ്ങള്‍ പറഞ്ഞു,
“കുപ്പായക്കുത്തഴിച്ചു കുറത്തി മാറിലെ പുള്ളി നോക്കി
മാറിന്നഴകു കണ്ട് കുറവന്‍ മാനം മറന്ന് നിന്നു!”
കാമുകനെ ഒഴിവാക്കി വിവാഹം കഴിച്ചു പോകുന്ന നായികയെ നോക്കി വിഷാദ രാഗത്തില്‍ (അങ്ങനെ ഒരു രാഗം ഉണ്ടോ?) നായകന്‍ പാടുന്നു, “സുമംഗലി നീ ഓര്‍മ്മിക്കുമോ?” (വയലാര്‍). എന്നാല്‍ അങ്ങനെ നീ അങ്ങ് മിടുക്കി ആവണ്ട എന്ന മട്ടില്‍ രണ്ട് വരി ഇങ്ങനെ,
“നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ,
കൂന്തലാല്‍ മറയ്ക്കുവാനേ കഴിയൂ..”
പാട്ട് ഇവിടെ.
എന്ന് വച്ചാല്‍ അതു തന്നെ. നിന്‍റെ കെട്ടിയോന്‍ എല്ലാം അറിയും, അതും ആദ്യരാത്രിയില്‍ തന്നെ !
swargga vathil thurannu thannoru and the charanam in Kaatu vannu ninte kamukan vannu. These are also very cleverly disguised പഞ്ചസാരയില്‍ പൊതിഞ്ഞ തെറി”
Anil
വളരെ നന്ദി സ്റ്റീവ് . വയലാര്‍ പറയുമ്പോള്‍ അതിലെ സാഹിത്യ ഭംഗി കാരണം അത്ര മോശമായി
തോന്നാറില്ല . ഇതാ ഒരു വരി
അനങ്ങുമ്പോള്‍ കിലുങ്ങുന്നോരരഞ്ഞാണവും – മെയ്യില്‍
നനഞ്ഞപൂന്തുകില്‍ മൂടുമിളം നാണവും
വലം പിരിശംഖിനുള്ളില്‍ ജലതീര്‍ഥവും – കേളീ
നളിനത്തില്‍ നിറയുന്ന ജലബിന്ദുവും തന്ന്
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍
Jay, “നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ,
കൂന്തലാല്‍ മറയ്ക്കുവാനേ കഴിയൂ..”എന്ന് വച്ചാല്‍ അതു തന്നെ. നിന്‍റെ കെട്ടിയോന്‍ എല്ലാം അറിയും, അതും ആദ്യരാത്രിയില്‍ തന്നെ !
…on a lighter note … light anancchal pore??
ethra kaalam? pinne keralamalle minnal okke undakum
Hahahaaa…athu correct,…minnalinte karyam!!
ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ വയലാറോളം വേന്ദ്രന്‍ മറ്റാരുമില്ല. പക്ഷെ മനസ്സിലാക്കിയെടുക്കാന്‍ അല്പമൊന്നു ചിന്തിക്കണമെന്ന് മാത്രം. ഒരിക്കല്‍ ഇതെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ സ്വതസിദ്ധ ശൈലിയില്‍ കണ്ണിറുക്കി ദാസേട്ടന്‍ പറഞ്ഞു “പഞ്ചസാരയില്‍ പൊതിഞ്ഞ തെറി” എന്ന്
ഉദാഹരണങ്ങള്‍ ഏറെയുണ്ട്. വളരെ പ്രകടമായ ഒന്നു ഇതാ
Thanks CM ..Research is going on with dubbing movies now.
That will be a fantastic experience.
Have u heard about Siju Thuravoor, He penned nearly 200 songs in Malayalam films, but being ignored by us.
Dear Jay,
Will wait for it. ..regards..cinematters
Dear Jay,
Looking forward to more.. Pomegranates and footballs..LOL. Never realised our filmi poets were so in-your-face ..Thanks…cinematters
What a feast !
Good Analysis Jay….
Thanks Rear window